ഡിബാലയും സംഘവും ഗോളടിച്ചു, സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ വിജയം!
കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സി,തിയാഗോ അൽമാഡ എന്നിവരായിരുന്നു അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നത്.ഈ മത്സരത്തിനുശേഷം വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
അതിനുശേഷം ഇന്നലെ നടന്ന പരിശീലനത്തിൽ അർജന്റീന നാഷണൽ ടീമും അർജന്റീനയിലെ പ്രശസ്ത ക്ലബ്ബായ റിവർ പ്ലേറ്റും തമ്മിൽ ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. പനാമക്കെതിരെ കളിക്കാത്ത താരങ്ങളായിരുന്നു അർജന്റീന ദേശീയ ടീമിൽ കളിച്ചിരുന്നത്.ലയണൽ മെസ്സി ഈ മത്സരത്തിന് ഉണ്ടായിരുന്നില്ല. അർജന്റീനയുടെ ട്രെയിനിങ് സെന്ററായ എസയ്സ ക്യാമ്പിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.
#SelecciónMayor Ensayo informal de fútbol ante @RiverPlate en nuestro predio de #Ezeiza. pic.twitter.com/jGpNXhjiPs
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) March 24, 2023
ഈ സൗഹൃദ മത്സരത്തിലും തകർപ്പൻ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.ആകെ ഒരു മണിക്കൂറാണ് മത്സരം നടന്നിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റിവർ പ്ലേറ്റിനെ അർജന്റീന പരാജയപ്പെടുത്തിയത്.എയ്ഞ്ചൽ കൊറേയ ഇരട്ട ഗോളുകളുമായി തിളങ്ങുകയായിരുന്നു.പൗലോ ഡിബാല ഒരു ഗോൾ നേടിയപ്പോൾ നിക്കോളാസ് ഗോൺസാലസാണ് ശേഷിച്ച ഗോൾ നേടിയത്. റിവർ പ്ലേറ്റിന്റെ ആശ്വാസഗോൾ മത്തിയാസ് സുവാരസിന്റെ വകയായിരുന്നു.അർജന്റീന ടീമിൽ കളിച്ച താരങ്ങളെ താഴെ നൽകുന്നു.
Franco Armani,Gonzalo Montiel, Lisandro Martínez, Germán Pezzella,
Juan Foyth; Giovani Lo Celso, Exequiel Palacios, Guido Rodríguez; Nico
Gonzalez, Lautaro Martinez and Paulo
Dybala, ഈ താരങ്ങൾ ആയിരുന്നു ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. പിന്നീട് Gerónimo Rulli, Marcos Acuña, Correa,Gio Simeone എന്നിവർ പകരക്കാരായും ഇറങ്ങി.