ഡിഞ്ഞോ Vs കാർലോസ്,ഇരട്ടഗോളുകൾ നേടി വിനീഷ്യസ്, മത്സരം ഉപേക്ഷിച്ചു!

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങൾ ചേർന്നുകൊണ്ട് നടത്തിപ്പോരുന്ന ചാരിറ്റി മത്സരങ്ങളാണ് ബ്യൂട്ടിഫുൾ ഗെയിം. ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോയും റോബർട്ടോ കാർലോസുമാണ് ഇതിന് നേതൃത്വം നൽകുന്നത്. രണ്ട് പേരുടെയും പേരിലുള്ള ടീമുകൾ തമ്മിലാണ് ഈ ചാരിറ്റി മത്സരം കളിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ വെച്ച് ഈ മത്സരം നടന്നിരുന്നു.

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും ഈ മത്സരത്തിൽ അണിനിരന്നിരുന്നു. റൊണാൾഡീഞ്ഞോ, കാർലോസ് എന്നിവർക്ക് പുറമേ കഫു,റിവാൾഡോ,മശെരാനോ,പാട്രിക് ക്ലെയ് വെർട്ട്,വിനീഷ്യസ് ജൂനിയർ,എഡർ മിലിറ്റാവോ,ദിബാല,ജോവോ ഫെലിക്സ് തുടങ്ങിയവരെല്ലാം ഈ മത്സരത്തിന്റെ ഭാഗമായിരുന്നു. മാത്രമല്ല മറ്റുള്ള മേഖലയിലെ ഒരുപാട് പ്രശസ്തർ ഈ മത്സരത്തിന്റെ ഭാഗമായിരുന്നു.

മത്സരം 4-3 എന്ന സ്കോറിൽ കലാശിച്ചു നിൽക്കുന്ന സമയത്തായിരുന്നു മഴ വന്നത്.റൊണാൾഡീഞ്ഞോയുടെ ടീം ലീഡ് എടുത്തിരിക്കുന്ന ഒരു സമയമായിരുന്നു അത്. കനത്ത മഴ പെയ്തതോടുകൂടി മത്സരം കുറച്ചു സമയത്തേക്ക് നിർത്തിവെച്ചു. എന്നാൽ കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ മത്സരം പാതി വഴിയിൽ വച്ച് ഉപേക്ഷിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയർ മത്സരത്തിൽ 2 ഗോളുകൾ നേടിയിരുന്നു. മറ്റൊരു ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ കളിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നു.

മാത്രമല്ല ആരാധകരുടെ ഒരു ഒഴുക്കും എടുത്തു പറയേണ്ട കാര്യമാണ്. മഴ പെയ്ത സമയത്ത് ആരാധകരിൽ ഒരുപാട് പേർ കളിക്കളം കയ്യേറുകയും താരങ്ങളോടൊപ്പം സെൽഫി എടുക്കാൻ വേണ്ടി തിരക്ക് കൂട്ടുകയും ചെയ്തിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള ചാരിറ്റി മത്സരങ്ങൾ ഡീഞ്ഞോയും കാർലോസ് സംഘടിപ്പിച്ചിട്ടുണ്ട്.അമേരിക്കയിൽ വെച്ച് തന്നെയാണ് ഈ മത്സരങ്ങൾ നടക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *