ടോപ് സ്‌കോറർ, ബെസ്റ്റ് പ്ലയെർ, കോപ്പ തൂത്തുവാരി മെസ്സി!

ദീർഘകാലത്തെ ഇടവേളക്ക്‌ ശേഷം അർജന്റീന കോപ്പ അമേരിക്കയിൽ മുത്തമിടുമ്പോൾ അവിടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ലയണൽ മെസ്സിയെന്ന മനുഷ്യനായിരിക്കും. ആകെ നാല് തവണ ഫൈനലിൽ തലകുനിച്ചു മടങ്ങിയ അയാൾക്ക്‌ ഇത്തവണ അടിതെറ്റിയില്ല. തന്റെ ടീമിനെ കോപ്പ അമേരിക്കയിലുടനീളം ചുമലിലേറ്റി കിരീടത്തിൽ എത്തിച്ചത് ലയണൽ മെസ്സിയായിരുന്നു. കോപ്പ അമേരിക്ക കിരീടത്തിന് പുറമേ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരവും കയ്യിലാക്കി കൊണ്ടാണ് അദ്ദേഹം കളം വിടുന്നത്.

നാല് ഗോളുകളാണ് ഈ കോപ്പയിൽ മെസ്സി നേടിയിട്ടുള്ളത്. അഞ്ച് അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കി. അർജന്റീന നേടിയ മിക്ക ഗോളുകളിലും പങ്കാളിത്തം വഹിച്ച മെസ്സി തന്നെയാണ് ഈ ടൂർണമെന്റിന്റെ ഏറ്റവും മികച്ച താരം. ഏതായാലും തന്റെ കരിയറിൽ അർജന്റീനക്ക്‌ വേണ്ടി ഒരു കിരീടമില്ലെന്ന ദുഷ്പ്പേര് അയാൾ മായ്ച്ചു കളഞ്ഞിരിക്കുന്നു. ഒരു ജനതയുടെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിൽ മെസ്സി തലയുയർത്തി മടങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *