ടൈമിന്റെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഇടം നേടി ലയണൽ മെസ്സിയും!

സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ഒരു സുവർണ്ണ വർഷമായിരുന്നു. ഖത്തർ വേൾഡ് കപ്പ് കിരീടം നേടാനായി എന്നുള്ളത് തന്നെയാണ് അതിന്റെ കാരണം. മെസ്സിയുടെ കരിയറിൽ എന്തെങ്കിലും ഒന്നിന്റെ കുറവ് ഉണ്ടായിരുന്നുവെങ്കിൽ അത് വേൾഡ് കപ്പ് കിരീടമായിരുന്നു.അത് നേടിയതോടെ മെസ്സി സമ്പൂർണ്ണനാവുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രമുഖ മാധ്യമമായ TIME ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.ലോകത്തെ പല മേഖലകളിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രസിദ്ധരായ വ്യക്തികളാണ് ഇതിൽ ഇടം നേടിയിട്ടുള്ളത്. ഫുട്ബോളിൽ നിന്ന് ലയണൽ മെസ്സിയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.കൂടാതെ എംബപ്പേയുമുണ്ട്.

ടൈമിന്റെ വെബ്സൈറ്റിൽ ലയണൽ മെസ്സിയെക്കുറിച്ച് കുറിപ്പ് എഴുതിയിരിക്കുന്നത് ടെന്നീസ് ഇതിഹാസമായ റോജർ ഫെഡററാണ്. മെസ്സി എന്ന ഇതിഹാസത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഏതായാലും അർഹിച്ച ഒരു അംഗീകാരം തന്നെയാണ് ലയണൽ മെസ്സിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.ജനങ്ങൾക്കിടയിൽ അത്രയധികം സ്വാധീനം ചെലുത്താൻ മെസ്സിക്ക് സമീപകാലത്ത് സാധിച്ചിട്ടുണ്ട് എന്നുള്ള കാര്യങ്ങളിൽ തർക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *