ടൈംസ് സ്ക്വയർ കീഴടക്കി, മെസ്സിയുടെ ജന്മദിനം കളറാക്കി അർജന്റീനയും ആരാധകരും!
ഇന്നലെയായിരുന്നു ലയണൽ മെസ്സി തന്റെ 37ആം ജന്മദിനം ആഘോഷിച്ചിരുന്നത്.അർജന്റൈൻ ക്യാമ്പിലാണ് നിലവിൽ മെസ്സിയുള്ളത്. അർജന്റീന ടീമിനോടൊപ്പം മെസ്സി തന്റെ ജന്മദിനം കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് മെസ്സി പങ്കുവെക്കുകയും ചെയ്തിരുന്നു.ബർത്ത് ഡേ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മെസ്സി നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.
“എല്ലാവരുടെയും ആശംസകൾക്ക് ഞാൻ നന്ദി പറയുന്നു. അർജന്റീന ടീമിനോടൊപ്പം മറ്റൊരു ബർത്ത് ഡേ കൂടി ആഘോഷിക്കാൻ എനിക്ക് കഴിഞ്ഞു.ചെറിയ രീതിയിൽ മാത്രമാണ് ആഘോഷിച്ചിട്ടുള്ളത്. ഞങ്ങൾക്ക് അടുത്ത മത്സരത്തിന് തയ്യാറാവേണ്ടതുണ്ട് ” ഇതാണ് മെസ്സി കുറിച്ചിട്ടുള്ളത്.
ലോകമെമ്പാടുമുള്ള ആരാധകർ മെസ്സിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. മെസ്സിയുടെ പ്രിയ പത്നിയായ അന്റോനെല്ലയുടെ മെസ്സേജും മെസ്സിയുടെ മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം അമേരിക്കയിൽ ഇന്നലെ അർജന്റൈൻ ആരാധകരുടെ തരംഗമായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ടൈംസ് സ്ക്വയർ ഇന്നലെ അർജന്റൈൻ ആരാധകർ കീഴടക്കുകയായിരുന്നു.മുചാചോസ് സോങ് പാടിക്കൊണ്ടാണ് അർജന്റൈൻ ആരാധകർ ടൈംസ് സ്ക്വയർ കീഴടക്കിയത്.
മാത്രമല്ല അർജന്റീന ടീം താമസിച്ച ഹോട്ടലിന് പുറത്തും നിരവധി ആരാധകർ തടിച്ചു കൂട്ടിയിരുന്നു.മെസ്സി അവരെ അഭിസംബോധനം ചെയ്യുകയും ചെയ്തു.കൂടാതെ വലിയൊരു ബർത്ത് ഡേ കേക്ക് ആരാധകർക്കിടയിൽ അർജന്റീന ടീം വിതരണം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ലയണൽ മെസ്സിയുടെ ജന്മദിനം കളറാക്കാൻ അർജന്റീനക്ക് സാധിച്ചു. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വീട്ടിൽ നിന്നും മാറി ജന്മദിനം ആഘോഷിക്കുക എന്നത് മെസ്സിക്ക് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നത് ഞങ്ങൾക്ക് അറിയാം. സഹതാരങ്ങളോടൊപ്പം പരമാവധി അദ്ദേഹത്തെ ആസ്വദിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിക്കും.പക്ഷേ ഇത് പരിചിതമായ കാര്യമാണ്. ഇന്ന് ഈ രാജ്യം മുഴുവനും അദ്ദേഹത്തിനോടൊപ്പം ഉണ്ട് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നാളെ പുലർച്ചെ നടക്കുന്ന കോപ്പ അമേരിക്കയിലെ രണ്ടാമത്തെ മത്സരത്തിൽ അർജന്റീനയും ചിലിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ ഇന്ത്യൻ സമയം 6:30ന് നടക്കുന്ന മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് ക്വാർട്ടർ ഉറപ്പിക്കാൻ സാധിക്കും.