ടീമിലെ എല്ലാവരും മെസ്സിയുടെ ആരാധകർ, യഥാർത്ഥ ലീഡർ: ഉദാഹരണം പറഞ്ഞ് മാക്ക് ആല്ലിസ്റ്റർ.
സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടി ഒരു മത്സരമായിരുന്നു കളിച്ചിരുന്നത്.ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ വിജയ ഗോൾ പിറന്നത് മെസ്സിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. പിന്നീട് പരിക്ക് കാരണം ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം ടീമിനോടൊപ്പം ബൊളീവിയയിൽ എത്തിയിരുന്നു.
ലയണൽ മെസ്സിയെക്കുറിച്ച് ഇപ്പോൾ സഹതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ടീമിലെ ഭൂരിഭാഗം പേരും കുട്ടിക്കാലം തൊട്ട് ലയണൽ മെസ്സിയുടെ ആരാധകരാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്. മെസ്സി ഒരു യഥാർത്ഥ ലീഡർ ആണെന്നും ഉദാഹരണസഹിതം ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.മാക്ക് ആല്ലിസ്റ്ററുടെ വാക്കുകൾ ഇങ്ങനെയാണ്.
Did you do a lot of things so that Messi could finally become a champion?
— Leo Messi 🔟 Fan Club (@WeAreMessi) September 19, 2023
Alexis Mac Allister: We are a lot of young men and a generation that grew up watching him play. I think that's the key: admiring him from afar and then when we got close to him we admired him as a person… pic.twitter.com/wOyuBkHU9I
” ഞങ്ങളുടെ ടീമിൽ ഒരുപാട് യുവ താരങ്ങളുണ്ട്. ലയണൽ മെസ്സി കളിക്കുന്നത് കണ്ട് വളർന്നവരാണ് അവർ.പുറത്തുനിന്നും വളരെയധികം ഇഷ്ടപ്പെട്ട ഒരു താരവുമായി അടുത്തിടപഴകാൻ അവർക്ക് കഴിയുന്നു. അങ്ങനെ അവർക്ക് ഇഷ്ടം വർദ്ധിക്കുന്നു.ടീമിലെ എല്ലാവരും മെസ്സി ആരാധകരാണ്. ഒരു യഥാർത്ഥ ലീഡറാണ് അദ്ദേഹം. കഴിഞ്ഞ ബൊളിവിയക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ മകന്റെ ബർത്ത് ഡേ കൂടിയായിരുന്നു അന്ന്. എന്നിട്ടും ലയണൽ മെസ്സി ബുദ്ധിമുട്ടേറിയ ബൊളീവിയയിൽ എത്തി. ഇത് ചെറുതെന്ന് തോന്നുമെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ് ” ഇതാണ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്.
കളിച്ച രണ്ട് മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ പരാഗ്വ,പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.ഒക്ടോബർ 13, 18 തീയതികളിലാണ് ഈ മത്സരം നടക്കുക.