ഞാൻ കണ്ട ഏറ്റവും മികച്ച താരം : ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളായി അറിയപ്പെടുന്ന താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. കഴിഞ്ഞ 15 വർഷത്തോളം ഫുട്ബോൾ ലോകത്തെ നിയന്ത്രിക്കാൻ ഈ രണ്ടു താരങ്ങൾക്കും സാധിച്ചിരുന്നു. നിലവിൽ രണ്ട് പേരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

ഏതായാലും പുതുതായി നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ചിട്ടുണ്ട്.സിദാനൊപ്പം താൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. അത്ഭുതപ്പെടുത്തുന്ന മാജിക്കൽ ആയിട്ടുള്ള ഒരു ടോപ്പ് പ്ലെയറാണ് മെസ്സിയെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” അതിശയപ്പെടുത്തുന്ന മാജിക്കലായിട്ടുള്ള ഒരു ടോപ് പ്ലയെറാണ് ലയണൽ മെസ്സി. ഞങ്ങൾ 16 വർഷത്തോളം ടോപ്പിൽ കളിക്കളം പങ്കുവെച്ചു. എനിക്ക് അദ്ദേഹവുമായി മികച്ച ബന്ധമാണുള്ളത്.ഞങ്ങൾ സുഹൃത്തുക്കൾ ഒന്നുമല്ല.പക്ഷേ എനിക്ക് മെസ്സി ഒരു സഹതാരം പോലെയാണ്. അദ്ദേഹം എന്നെപ്പറ്റി സംസാരിക്കുന്ന രീതിയിൽ ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു.അദ്ദേഹം വളരെ മികച്ച ഒരു വ്യക്തിയാണ്.ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച താരമാണ് അദ്ദേഹം.സിദാനും അങ്ങനെ തന്നെയാണ്.തീർച്ചയായും അദ്ദേഹത്തോടൊപ്പം ഡിന്നർ കഴിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

കരിയറിൽ ഇതുവരെ വേൾഡ് കപ്പ് കിരീടങ്ങൾ നേടാനുള്ള ഭാഗ്യം രണ്ടു താരങ്ങൾക്കും ലഭിച്ചിട്ടില്ല. തങ്ങളുടെ അവസാനത്തെ വേൾഡ് കപ്പിനാണ് രണ്ടുപേരും ഇപ്പോൾ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *