ഞാനൊരു മെസ്സി ആരാധകൻ,അദ്ദേഹത്തെ പോലെ ആർക്കും കളിക്കാനാവില്ല : വിർട്സ്
ഫുട്ബോൾ ലോകത്തെ ഭാവിവാഗ്ദാനങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന യുവസൂപ്പർ താരമാണ് ഫ്ലോറിയാൻ വിർട്സ്.ബുണ്ടസ്ലിഗ ക്ലബായ ബയെർ ലെവർകൂസന് വേണ്ടി ഈ സീസണിൽ മിന്നും പ്രകടനമാണ് വിർട്സ് ഈ സീസണിൽ കാഴ്ച്ചവെക്കുന്നത്.18 വയസ്സ് മാത്രമുള്ള ഈ അറ്റാക്കിങ് മിഡ്ഫീൽഡർ ഏഴ് ഗോളുകളും 10 അസിസ്റ്റുകളും ഈ ബുണ്ടസ്ലിഗയിൽ കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും താരമിപ്പോൾ തന്റെ റോൾ മോഡലിനെ കുറിച്ച് ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.താനൊരു മെസ്സി ആരാധകനാണെന്നും അദ്ദേഹത്തെ പോലെ കളിക്കാൻ ആർക്കും കഴിയില്ല എന്നാണ് വിർട്സ് പറഞ്ഞിട്ടുള്ളത്. താൻ ആദ്യമായി ധരിച്ച ജേഴ്സി മെസ്സിയുടെ അർജന്റൈൻ ജേഴ്‌സിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.വിർട്സിന്റെ വാക്കുകൾ സ്കൈ സ്പോർട്ട് ജർമ്മനി റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 17, 2022
” എന്റെ റൂമിൽ കുറച്ചു താരങ്ങളുടെ ചിത്രങ്ങൾ ഞാൻ പതിച്ചിട്ടുണ്ട്.മെസ്സി,ഡെമ്പലെ,ഔബമയാങ് എന്നിവരൊക്കെ അതിൽ പെട്ടവരാണ്.എന്റെ ആദ്യത്തെ ജേഴ്‌സി,അത് ലയണൽ മെസ്സിയുടെ അർജന്റൈൻ ജേഴ്‌സിയായിരുന്നു.ഞാൻ ചെറിയ കുട്ടിയായിരുന്ന സമയത്ത് തന്നെ ലയണൽ മെസ്സിയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹത്തിന്റെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ മെസ്സിയുടെ ആരാധകനാണ്. അദ്ദേഹത്തെപ്പോലെ മികച്ച ഒരു താരമാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ അതേസമയം ഞാനെന്റെ സ്വതസിദ്ധമായ ശൈലിയും വികസിപ്പിക്കുന്നുണ്ട്. പക്ഷേ ആർക്കും മെസ്സിയെ പോലെ കളിക്കാൻ കഴിയില്ല.അദ്ദേഹത്തിന്റെ കളി ശൈലി എല്ലാവരിൽ നിന്നും വ്യത്യസ്തമാണ്. സാഹചര്യങ്ങളെ എങ്ങനെയാണ് അദ്ദേഹം മറികടക്കാറുള്ളത് എന്നുള്ളത് ഞാൻ കൂടുതൽ നിരീക്ഷിക്കാറുണ്ട് ” ഇതാണ് വിർട്സ് പറഞ്ഞത്.
നിരവധി ക്ലബുകൾ ഇപ്പോൾ താരത്തിന് വേണ്ടി രംഗത്തുണ്ട്.ബാഴ്സലോണ,ലിവർപൂൾ എന്നിവരൊക്കെ താരത്തെ നോട്ടമിട്ട വമ്പൻമാരാണ്.