ഞാനുണ്ടായിരുന്നുവെങ്കിൽ ഒരുപാട് കുഴപ്പങ്ങൾ സൃഷ്ടിച്ചേനെ: അർജന്റീനക്കെതിരെയുള്ള മത്സരത്തെക്കുറിച്ച് നെയ്മർ.

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ അർജന്റീനയോട് പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീൽ പരാജയപ്പെട്ടത്.മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് ബ്രസീലിന് ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.നിക്കോളാസ് ഓട്ടമെന്റിയുടെ ഹെഡർ ഗോളായിരുന്നു അർജന്റീനക്ക് വിജയം നൽകിയിരുന്നത്.

ഫൗളുകളാൽ സമ്പന്നമായിരുന്നു ഈ മത്സരം.വളരെയധികം അഗ്രസീവ് നിറഞ്ഞ ഒരു മത്സരം കൂടിയായിരുന്നു ഇത്. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് പരിക്ക് മൂലം ഈ മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ മത്സരത്തെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ നെയ്മർ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ താൻ ഉണ്ടായിരുന്നുവെങ്കിൽ തനിക്കും ഒരുപാട് ഫൗളുകൾ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുവെന്നും എന്നാൽ താൻ വലിയ കുഴപ്പങ്ങൾ തന്നെ സൃഷ്ടിക്കുമായിരുന്നു എന്നുമാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരു മികച്ച മത്സരമായിരുന്നു,ക്ലാസിക് മത്സരമായിരുന്നു,ഹോട്ട് മത്സരമായിരുന്നു. മത്സരത്തിൽ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ എനിക്കും ഒരുപാട് ഫൗളുകൾ ഏൽക്കേണ്ടി വരുമായിരുന്നു, പക്ഷേ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ ഒരുപാട് കുഴപ്പങ്ങൾ സൃഷ്ടിച്ചേനെ ” ഇതായിരുന്നു നെയ്മർ ജൂനിയർ പറഞ്ഞിരുന്നത്.

കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്.ഈ സീസണിൽ നെയ്മർ ഇനി കളിക്കാനുള്ള സാധ്യതകൾ കുറവാണ്. അടുത്ത വർഷമാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടത്തുന്നത്.അതിലെങ്കിലും നെയ്മർ തിരിച്ചെത്തും എന്നുള്ള പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകരുള്ളത്.വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ ബ്രസീൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *