ഞാനും മെസ്സിയും ഒരുപോലെ, എന്റെ മുകളിലുള്ളത് രണ്ടുപേർ മാത്രം:റൊമാരിയോ
ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒരാളാണ് റൊമാരിയോ.1994ലെ വേൾഡ് കപ്പ് ബ്രസീൽ സ്വന്തമാക്കിയപ്പോൾ അതിൽ തന്റേതായ പങ്ക് വഹിക്കാൻ ഈ ഇതിഹാസത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി 70 മത്സരങ്ങൾ കളിച്ച ഈ ഇതിഹാസം 55 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിനൊപ്പം നിരവധി നേട്ടങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
എന്നാൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ താരമായി കൊണ്ട് റൊമാരിയോ സ്വയം തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ. അതായത് ഒരു ചോദ്യോത്തര വേളയിലാണ് ഇക്കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.നിങ്ങളാണോ നെയ്മറാണോ മികച്ച താരം എന്ന ചോദ്യത്തിന് ഞാനാണ് എന്നാണ് റൊമാരിയോ മറുപടി നൽകിയിട്ടുള്ളത്.
🎙️ROMÁRIO:
— Neymoleque | Fan 🇧🇷 (@Neymoleque) February 4, 2024
“In my opinion, there are only 2 players who have been better than me in history. Pelé & Maradona.” pic.twitter.com/uJCxima9H9
റൊമാരിയോ ഓർ സുവാരസ് എന്ന ചോദ്യത്തിന് റൊമാരിയോ എന്ന് തന്നെയാണ് ഇദ്ദേഹം മറുപടി നൽകിയിട്ടുള്ളത്. അതേസമയം ലയണൽ മെസ്സിയാണോ നിങ്ങളാണോ മികച്ച താരം എന്ന ചോദ്യത്തിന് ഡ്രോ എന്നാണ് അദ്ദേഹം ഉത്തരം നൽകിയിട്ടുള്ളത്. അതായത് മെസ്സിയും താനും ഒരുപോലെയാണ് എന്നാണ് റൊമാരിയോ അവകാശപ്പെട്ടിട്ടുള്ളത്.കൂട്ടത്തിൽ ഒരു കാര്യം കൂടി അദ്ദേഹം ചേർത്തിട്ടുണ്ട്.
അതായത് ഫുട്ബോൾ ചരിത്രത്തിൽ തന്നെക്കാൾ മികച്ച താരങ്ങൾ രണ്ടുപേർ മാത്രമാണ് എന്നാണ് ഈ ബ്രസീലിയൻ ലെജൻഡ് പറഞ്ഞിട്ടുള്ളത്. അത് പെലെയും മറഡോണയുമാണെന്നും റൊമാരിയോ കൂട്ടിച്ചേർത്തിട്ടുണ്ട്. ഏതായാലും ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ നിർണായകമായ ഇമ്പാക്ട് അവകാശപ്പെടാൻ കഴിയുന്ന താരം തന്നെയാണ് റൊമാരിയോ.ഫ്ലെമെങ്കോ,എഫ്സി ബാഴ്സലോണ തുടങ്ങിയ പ്രശസ്ത ക്ലബ്ബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുമുണ്ട്