ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നത് ലിസ്ബണിൽ കാണിച്ചു തന്നതാണ്: വെല്ലുവിളിയുടെ സ്വരവുമായി സ്കോട്ടിഷ് പരിശീലകൻ

ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സ്കോട്ട്ലാന്റാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് സ്കോട്ട്ലാന്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നേരത്തെ ലിസബണിൽ വച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് സ്കോട്ട്ലാന്റിനെ പരാജയപ്പെടുത്താൻ പോർച്ചുഗലിന് സാധിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളായിരുന്നു പോർച്ചുഗലിനെ വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ അവസാനത്തിലാണ് പോർച്ചുഗൽ വിജയം പിടിച്ചെടുത്തത്.ആ മത്സരത്തിൽ തന്നെ തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നുള്ളത് കാണിച്ചുതന്നതാണ് എന്നാണ് ഈ മത്സരത്തിനു മുന്നോടിയായി സ്കോട്ട്ലാന്റ് പരിശീലകനായ സ്റ്റീവ് ക്ലർക്ക് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ഇവിടെ ആരാധകരുടെ പിന്തുണ കൂടി ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്കോട്ടിഷ് പരിശീലകന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളത് ലിസ്‌ബണിൽ ഞങ്ങൾ തെളിയിച്ചു കഴിഞ്ഞതാണ്. ഇപ്പോൾ ഞങ്ങൾക്ക് ആരാധകരുടെ പിന്തുണ കൂടിയുണ്ട്. കൂടുതൽ പൊസഷൻ ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ ശ്രമിക്കും.ഇത്തവണ കൂടുതൽ മികച്ച റിസൾട്ട് ഞങ്ങൾക്ക് വേണം.പോർച്ചുഗലിനെതിരെ പോസിറ്റീവായ ഒരു റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് സ്കോട്ട്ലാൻഡിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്കോട്ട് ലാൻഡ് ഒരു ഗോൾ നേടിയിരുന്നു. പിന്നീട് പോർച്ചുഗൽ തിരിച്ചുവരികയായിരുന്നു ചെയ്തിരുന്നത്. നിലവിൽ സ്കോട്ട് ലാൻഡ് മോശം പ്രകടനമാണ് നടത്തുന്നത് എന്നത് മറ്റൊരു വസ്തുതയാണ്.ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *