ഞങ്ങൾക്ക് ആരെയും പേടിയില്ല: അർജന്റീനയെ കുറിച്ച് ക്രൊയേഷ്യൻ സൂപ്പർ താരം!
വേൾഡ് കപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടാനിരിക്കുന്നത്.ബ്രസീലിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ ലയണൽ മെസ്സിയുടെ നായകത്വത്തിൽ എന്തിനെയും നേരിടാൻ അർജന്റീന തയ്യാറായിക്കഴിഞ്ഞു.
പക്ഷേ ഈ മത്സരത്തിനു മുന്നോടിയായി ക്രൊയേഷ്യയുടെ സൂപ്പർതാരമായ യുറാനോവിച്ച് ചില പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഞങ്ങൾക്ക് ആരെയും പേടിയില്ല എന്നാണ് അദ്ദേഹം അർജന്റീന ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞിട്ടുള്ളത്. ഞങ്ങൾ സ്വയം നോക്കുന്നവരാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.യുറാനോവിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
United more than ever. Argentina. 🇦🇷 pic.twitter.com/vyVfVq146W
— Roy Nemer (@RoyNemer) December 12, 2022
” ഞങ്ങൾ ഇവിടെ ഒരു യഥാർത്ഥ ഫാമിലിയാണ്. മത്സരത്തിന്റെ തുടക്കം തൊട്ട് അവസാനം വരെ എല്ലാവരും പരസ്പരം സഹായിക്കുന്നു.ഞങ്ങൾ ആരെയും പേടിക്കുന്നില്ല. ഞങ്ങളുടെ കാര്യം നല്ല രൂപത്തിൽ നോക്കാൻ ഞങ്ങൾക്കറിയാം. അർജന്റീനയെ എങ്ങനെ നേരിടണം എന്നുള്ളത് പരിശീലകൻ കൃത്യമായി ഞങ്ങൾക്ക് പറഞ്ഞു തരും. ഏത് രൂപത്തിൽ കളിക്കണം എന്നുള്ളത് അദ്ദേഹമാണ് തീരുമാനിക്കുക ” ഇതാണ് യുറാനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഒരു കടുത്ത പോരാട്ടമായിരിക്കും സെമിയിൽ അരങ്ങേറുക. ലയണൽ മെസ്സിയെ എങ്ങനെ തടയുന്നു എന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ക്രൊയേഷ്യയുടെ മത്സരഫലങ്ങൾ ഇരിക്കുക.