ജയം ലക്ഷ്യമിട്ട് മെസ്സിപ്പട ചിലിക്കെതിരെ, സാധ്യത ഇലവൻ ഇങ്ങനെ!
ഈ വർഷത്തെ കോപ്പ അമേരിക്കയിലെ ആദ്യമത്സരത്തിന് കരുത്തരായ അർജന്റീന ഇന്ന് കളത്തിലേക്കിറങ്ങുകയാണ്. നാളെ പുലർച്ചെ 2:30-ന് നടക്കുന്ന മത്സരത്തിൽ ശക്തരായ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. ജയത്തോടെ തുടക്കം കുറിക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കും ഇന്ന് ലയണൽ മെസ്സിക്കും സംഘത്തിനുമുണ്ടാവുക. കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല. അത്കൊണ്ട് തന്നെ കളിയിൽ ഒരല്പം പുരോഗതി കൈവരുത്തേണ്ടത് അർജന്റീനക്ക് അത്യാവശ്യമാണ്. യോഗ്യത റൗണ്ടിൽ 1-1 സമനില വഴങ്ങിയ അതേ ചിലിക്കെതിരെയാണ് അർജന്റീന ബൂട്ടണിയുന്നത്.
Scaloni: "El funcionamiento del equipo está"
— TyC Sports (@TyCSports) June 13, 2021
El entrenador de la Selección Argentina habló en la previa de juego de mañana contra Chile por Copa América y no confirmó el 11 pero adelantó pocos cambios.https://t.co/7ZSjkzxRu4
ഈ മത്സരത്തിനുള്ള ഇലവൻ പുറത്ത് വിടാൻ പരിശീലകൻ ലയണൽ സ്കലോണി തയ്യാറായിരുന്നില്ല. പക്ഷേ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ഒരു സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്.ഇത് പ്രകാരം കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും രണ്ട് മാറ്റാങ്ങൾ ടീമിൽ ഉണ്ടായേക്കും.മാർക്കോസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിയാഫിക്കോ തിരിച്ചെത്തും. കൂടാതെ പരിക്കേറ്റ ക്രിസ്റ്റ്യൻ റൊമേറോക്ക് ഇലവനിൽ ഇടം ലഭിച്ചേക്കില്ല.പകരം ലുകാസ് മാർട്ടിനെസ് ക്വാർട്ടയാണ് ഇടം നേടുക. അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.
എമിലിയാനോ മാർട്ടിനെസ്, ഗോൺസാലോ മോണ്ടിയേൽ,ലുകാസ് മാർട്ടിനെസ് ക്വാർട്ട, നിക്കോളാസ് ഓട്ടമെന്റി, നിക്കോളാസ് ടാഗ്ലിയാഫിക്കോ,ലിയാൻഡ്രോ പരേഡസ്, റോഡ്രിഗോ ഡി പോൾ,ജിയോവാനി ലോ സെൽസോ, ലയണൽ മെസ്സി,ലൗറ്ററോ മാർട്ടിനെസ്,നിക്കോളാസ് ഗോൺസാലസ്