ചിലിയെ നേരിടാനുള്ള അർജന്റീനയുടെ ആദ്യഇലവൻ പുറത്ത് വിട്ട് സ്കലോണി!

നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30-നാണ് കരുത്തരായ അർജന്റീന ചിലിയെ നേരിടുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിലാണ് നാളെ അർജന്റീന ചിലിയെ നേരിടുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയുമാണ് സ്കലോണിയുടെ സംഘത്തിന്റെ സമ്പാദ്യം. ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും മെസ്സിയും സംഘവും കളത്തിലേക്കിറങ്ങുക. ഇപ്പോഴിതാ മത്സരത്തിനുള്ള ആദ്യഇലവൻ നേരത്തേ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റൈൻ പരിശീലകൻ. ഇന്നലത്തെ പത്രസമ്മേളനത്തിലാണ് സ്കലോണി ആദ്യ ഇലവൻ പുറത്ത് വിട്ടത്.

ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസ് അർജന്റീനക്ക് വേണ്ടി അരങ്ങേരുമെന്നുറപ്പായി.ഫുൾ ബാക്കുമാരായി യുവാൻ ഫോയ്ത്തും നിക്കോളാസ് ടാഗ്ലിയാഫിക്കോയും അണിനിരക്കും. സെന്റർ ബാക്കുമാരായി ലുകാസ് മാർട്ടിനെസ് ക്വാർട്ടയും ക്രിസ്ത്യൻ റൊമേറോയുമാണ് ഇടം നേടുക.മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ് എന്നിവർക്കൊപ്പം ഒകമ്പസും കൂടി ചേർന്നേക്കും. മുന്നേറ്റനിരയിൽ ലയണൽ മെസ്സി, ലൗറ്ററോ മാർട്ടിനെസ്,എയ്ഞ്ചൽ ഡി മരിയ എന്നിവരാണ് ഇടം നേടുക. നിലവിൽ സ്കലോണി പ്രഖ്യാപിച്ചിരിക്കുന്നത് 4-3-3 ഫോർമേഷൻ ആണ്. ഇതൊരുപക്ഷെ 4-2-3-1 ആവാനും സാധ്യതയുണ്ട്. അതായത് മുന്നിൽ ലൗറ്ററോ മാർട്ടിനെസും പിറകിൽ മെസ്സി-മരിയ -ഒകമ്പസ് ത്രയവും മധ്യനിരയിൽ ഡി പോൾ, പരേഡസ് എന്നിവരും അണിനിരക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *