ചിലിയെയും കീഴടക്കി,കുതിപ്പ് തുടർന്ന് അർജന്റീന!
അല്പം മുമ്പ് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനക്ക് വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചിലിയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്.ക്യാപ്റ്റൻ എയ്ഞ്ചൽ ഡി മരിയ,ലൗറ്ററോ മാർട്ടിനെസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.ബെനാണ് ചിലിയുടെ ഗോൾ നേടിയത്.ജയത്തോടെ അർജന്റീന തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.28 മത്സരങ്ങളായി അർജന്റീന പരാജയമറിഞ്ഞിട്ടില്ല.
WHAT A GOAL BY DI MARIA FOR ARGENTINA 🤩🤩🤩pic.twitter.com/nQbpMc4TwW
— Ziad is back in pain (@Ziad_EJ) January 28, 2022
സൂപ്പർ താരം ലയണൽ മെസ്സി, പരിശീലകൻ സ്‌കലോണി എന്നിവരുടെ അഭാവത്തിലാണ് അർജന്റീന ചിലിയെ നേരിട്ടത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഡി മരിയയുടെ ഗോൾ പിറന്നു.ഡി പോളിന്റെ പാസ് സ്വീകരിച്ച ഡി മരിയ ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ഗോൾ സ്വന്തമാക്കിയത്.എന്നാൽ 21-ആം മിനുട്ടിൽ നുനെസിന്റെ അസിസ്റ്റിൽ നിന്നും ബെൻ ചിലിയുടെ സമനില ഗോൾ നേടി.പക്ഷെ 34-ആം മിനുട്ടിൽ ലൗറ്ററോ അർജന്റീനക്ക് വീണ്ടും ലീഡ് നേടി കൊടുക്കുകയായിരുന്നു. പിന്നീട് ഗോളുകളൊന്നും പിറക്കാതെ വന്നതോടെ അർജന്റീന ജയം സ്വന്തമാക്കി.
നിലവിൽ അർജന്റീന പോയിന്റ് ടേബിളിൽ രണ്ടാമതാണ്.14 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.