ഗർനാച്ചോയുണ്ട്, വേൾഡ് കപ്പിനുള്ള പ്രിലിമിനറി ലിസ്റ്റ് പുറത്ത് വിട്ട് അർജന്റീന.
അടുത്തമാസമാണ് അണ്ടർ 20 വേൾഡ് കപ്പ് ഫിഫ സംഘടിപ്പിക്കുന്നത്. നേരത്തെ ഈ വേൾഡ് കപ്പ് യോഗ്യത നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നില്ല. ഇന്തോനേഷ്യയിൽ വെച്ച് നടത്താനായിരുന്നു ഫിഫ തീരുമാനിച്ചിരുന്നത്. എന്നാൽ രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്തോനേഷ്യ പിന്മാറുകയും അർജന്റീന തൽസ്ഥാനത്തേക്ക് വരികയും ചെയ്തു. അർജന്റീനയിൽ വെച്ചുകൊണ്ടാണ് വേൾഡ് കപ്പ് നടക്കുക എന്നുള്ളത് ഫിഫ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ ആതിഥേയ രാജ്യം എന്ന നിലയിൽ അർജന്റീനക്ക് ഈ വേൾഡ് കപ്പിൽ പങ്കെടുക്കാൻ കഴിയും. ഇതിനുള്ള പ്രാഥമിക സ്‌ക്വാഡ് ഇപ്പോൾ പരിശീലകനായ മശെരാനോ സബ്മിറ്റ് ചെയ്തിട്ടുണ്ട്.37 താരങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 10 താരങ്ങൾ യൂറോപ്പിൽ നിന്നും ഒരു താരം MLS ൽ നിന്നും ഉൾപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരമായ ഗർനാച്ചോയുടെ പ്രാഥമിക സ്‌ക്വാഡിൽ ഉണ്ട്.ഈ സ്‌ക്വാഡ് നമുക്കൊന്ന് നോക്കാം
Garnacho, Soulé, Romero, Perrone, Carboni and Buonanotte among those named by Mascherano in his preliminary list for the Under-20 World Cup pic.twitter.com/NBiAvQVjVc
— GOLAZO (@golazoargentino) April 19, 2023
Brian Aguilar (Lanús)
Nicolas Claa (Lanús)
Agustin Giay (San Lorenzo)
Nahuel Arias (San Lorenzo)
Lautaro Di Lollo (Boca Juniors)
Valentin Barco (Boca Juniors)
Ulises Ciccioli (Rosario Central)
Gino Infantino (Rosario Central)
Alejo Veliz (Rosario Central)
Valentin Gomez (Velez Sarsfield)
Christian Ordonez (Velez Sarsfield)
Felipe Sanchez (Gimnasia y Esgrima La Plata)
Ignacio Miramon (Gimnasia y Esgrima La Plata)
Benjamin Dominguez (Gimnasia y Esgrima La Plata)
Renzo Malanca (Huachipato FC, Chile)
Roman Vega (FC Barcelona, Spain)
Franco Carboni (AC Monza, Italy)
Julian Aude (Los Angeles Galaxy)
Maximo Perrone (Manchester City)
Mateo Tanlongo (Sporting de Lisboa)
Nicolas Paz (Real Madrid)
Valentin Carboni (Inter)
Matias Soule (Juventus)
Facundo Buonanotte (Brighton)
Luka Romero (Lazio)
Alejandro Garnacho (Manchester United)
Brian Aguirre (Newell’s Old Boys)
Lucas Besozzi (CA Central Cordoba)
Ignacio Maestro Puch (CA Tucumán)
Juan Gauto (CA Huracán)
Federico Redondo (Argentinos Juniors)
Esteban Lucero (Defensa y Justicia)
Tiago Palacios (CA Talleres)
Tomas Aviles (Racing Club)
Franco Herrera (CA Barracas Central)
Lucas Lavagnino (River Plate)
Federico Gomes Gerth (Tigre)
ഇതാണ് സ്‌ക്വാഡ്.അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ മോശം പ്രകടനമായിരുന്നു അർജന്റീന നടത്തിയിരുന്നത്. എന്നാൽ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിയും എന്നാണ് പ്രതീക്ഷകൾ.