ഗർനാച്ചോക്ക് അവസരം നൽകും : ലയണൽ സ്കലോണി പറയുന്നു!

രണ്ട് സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്നത്.ജൂൺ പതിനഞ്ചാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ചൈനയിലെ ബെയ്ജിങ്ങിൽ വെച്ചാണ് ഈ മത്സരം നടക്കുക.പിന്നീട് ജൂൺ 19 ആം തീയതി നടക്കുന്ന മത്സരത്തിൽ ഇൻഡോനേഷ്യയെയാണ് അർജന്റീന നേരിടുക. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ ഈ മത്സരം അരങ്ങേറുക. ഈ രണ്ടു മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ കേവലം 10 മിനിറ്റിനകമാണ് വിറ്റ് തീർന്നത്.

ഏതായാലും അർജന്റീനയുടെ പരിശീലകനായ സ്കലോണിയും സംഘവും ബെയ്ജിങ്ങിലേക് യാത്ര തിരിച്ചിരുന്നു. അതിനു മുന്നേ എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളോട് ചില കാര്യങ്ങൾ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുണ്ട്. യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോയെ ഈ സൗഹൃദ മത്സരങ്ങളിൽ കളിപ്പിക്കും എന്ന കാര്യമാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഗർനാച്ചോയെ കളിപ്പിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.അദ്ദേഹത്തിന് ലഭിക്കുന്ന മിനുട്ടുകൾ അദ്ദേഹം ആസ്വദിക്കട്ടെ, മാത്രമല്ല എങ്ങനെയാണ് സഹതാരങ്ങളുമായി അദ്ദേഹം ഇഴകിച്ചേരുന്നത് എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.ആദ്യമായി വരുന്ന കുറച്ചു താരങ്ങൾ ഉണ്ട്.അവർക്ക് സമയം നൽകാൻ സാധിക്കും എന്നാണ് പ്രതീക്ഷകൾ. മത്സരത്തിൽ ഗർനാച്ചോ സ്റ്റാർട്ട് ചെയ്യുമോ അതോ പകരക്കാരനായി ഇറക്കുമോ എന്നുള്ളത് ഞങ്ങൾ ഇനിയും വിശകലനം ചെയ്യും.അവൻ ടീമിനോടൊപ്പം ചേർന്നതിനുശേഷമാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുക ” ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾ തിങ്കളാഴ്ച ആകുമ്പോഴേക്കും ചൈനയിൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം രണ്ട് സൗഹൃദ മത്സരങ്ങൾ നേരത്തെ അർജന്റീന കളിച്ചിരുന്നു.ആ രണ്ടു മത്സരങ്ങളിലും അവർ വിജയിക്കുകയും ചെയ്തിരുന്നു. ആ വിജയ കുതിപ്പ് തുടരുക എന്നുള്ളതാണ് അർജന്റീനയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *