ഗ്രീസിൽ ഡൈനാമോ സാഗ്രബിന്റെ മത്സരത്തിനു മുന്നേ സംഘട്ടനം,കുത്തേറ്റ് 22 കാരൻ മരണപ്പെട്ടു!

യൂറോപ്യൻ രാജ്യമായ ഗ്രീസിലെ രണ്ട് പ്രധാനപ്പെട്ട ക്ലബ്ബുകളും ചിരവൈരികളുമാണ് ഡൈനാമോ സാഗ്രബും AEK ഏതൻസും. ഇവർ തമ്മിലുള്ള ഒരു ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരമായിരുന്നു ചൊവ്വാഴ്ച രാത്രി നടക്കേണ്ടിയിരുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ മൂന്നാം റൗണ്ട് പോരാട്ടമായിരുന്നു ഇത്.എന്നാൽ ഈ മത്സരത്തിനു മുന്നേ ഈ രണ്ടു ക്ലബ്ബുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ഒരു വലിയ സംഘർഷം തന്നെയാണ് സ്റ്റേഡിയത്തിന് പുറത്ത് നടന്നിരുന്നത്. അതിന്റെ അനന്തരഫലമായി കൊണ്ട് ഒരു ആരാധകന് ജീവൻ നഷ്ടമായിട്ടുണ്ട്. 22 വയസ്സുള്ള ഒരു യുവാവാണ് സംഘർഷനത്തിനിടെ കുത്തേറ്റ് കൊണ്ട് മരിച്ചത്. കൂടാതെ പരിക്കേറ്റ 6 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഗ്രീക്ക് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

ഏതൻസിൽ വെച്ചാണ് ഈയൊരു ഏറ്റുമുട്ടൽ നടന്നിട്ടുള്ളത്. സംഘർഷത്തിൽ പങ്കാളികളായ 83 പേരെ ഗ്രീക്ക് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതോടെ ഈ ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരം യുവേഫ മാറ്റിവെച്ചിട്ടുണ്ട്. ഓഗസ്റ്റ് പതിനെട്ടാം തീയതി 19 ആം തീയതിയോ ഈ മത്സരം നടത്തുമെന്നാണ് യുവേഫ അറിയിച്ചിട്ടുള്ളത്. മാത്രമല്ല ഈ ആക്രമണകാരികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും യുവേഫ തങ്ങളുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുണ്ട്.

AEK ഏതൻസിന്റെ ഒരു ആരാധകനാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഈ ആക്രമണങ്ങളിൽ ഡൈനാമോ സാഗ്രബ് അപലപിച്ചിട്ടുണ്ട്. മുമ്പ് 2022-ൽ ഗ്രീസിൽ ഇത്തരത്തിലുള്ള സംഘർഷം നടക്കുകയും 19കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് ഇത്തരത്തിൽ സംഘർഷങ്ങൾ നടത്തുന്നവരുടെ ശിക്ഷാ കാലാവധി അഞ്ചു വർഷമായി വർദ്ധിപ്പിച്ചിരുന്നു.ഏതായാലും ഫുട്ബോൾ ലോകത്തിന് നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവം തന്നെയാണ് ഗ്രീസിൽ നടന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *