താനാണ് ബെസ്റ്റെന്ന് പറഞ്ഞ CR7ന്റെ മെന്റാലിറ്റിയോടാണ് ഇഷ്ടം : തുറന്ന് പറഞ്ഞ് ഹൊയ്ലുണ്ട്!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കറെ സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡിന്റെ താരമായ റാസ്മസ് ഹോയ്ലുണ്ടിനെയാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. താരത്തിന് വേണ്ടി 72 മില്യൺ പൗണ്ടാണ് യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്.അദ്ദേഹത്തെ ക്ലബ്ബ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ട സ്ഥാനത്തേക്കാണ് ഇപ്പോൾ ഹൊയ്ലുണ്ട് എത്തുന്നത്.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ ഐഡോൾ എന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താനാണ് ബെസ്റ്റ് എന്ന് പറയുന്ന ക്രിസ്റ്റ്യാനോയുടെ മെന്റാലിറ്റിയാണ് തനിക്ക് വേണ്ടതെന്നും ഹൊയ്ലുണ്ട് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോയാണ് എന്റെ ഐഡോൾ.അദ്ദേഹത്തിന്റെ മെന്റാലിറ്റിയും അദ്ദേഹത്തിന്റെ ക്വാളിറ്റികളും എനിക്കിഷ്ടമാണ്.അദ്ദേഹത്തിന്റെ കുട്ടിക്കാലം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അതിനെ റൊണാൾഡോ തരണം ചെയ്തു.ഏറ്റവും മികച്ച താരമാവാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്.റൊണാൾഡോയുടെ ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാരാണ് എന്ന് അദ്ദേഹത്തോട് ചോദിക്കുമ്പോൾ ഞാനാണ് എന്നാണ് റൊണാൾഡോ മറുപടി പറയുന്നത്.ആ മെന്റാലിറ്റി എനിക്കിഷ്ടമാണ്. ആ മെന്റാലിറ്റിയാണ് എനിക്ക് വേണ്ടത്. അദ്ദേഹത്തെപ്പോലെ എന്റെ ഏറ്റവും മികച്ച വേർഷനെയാണ് എനിക്ക് വേണ്ടത് ” ഇതാണ് ഹൊയ്ലുണ്ട് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഇറ്റാലിയൻ ലീഗിൽ 9 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്. ഇദ്ദേഹത്തെ കൂടാതെ മേസൺ മൗണ്ട്,ആൻഡ്രേ ഒനാന എന്നിവരെ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വോൾവ്സാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!