ഗോൾവർഷം നടത്തി സലാ, തകർപ്പൻ വിജയത്തോടെ ഈജിപ്ത് തുടങ്ങി!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ആഫ്രിക്കൻ വമ്പൻമാരായ ഈജിപ്ത് തകർപ്പൻ വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ജിബൂട്ടിയെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം മുഹമ്മദ് സലാ തന്നെയാണ് അവർക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്. മത്സരത്തിൽ നാല് ഗോളുകളാണ് സലാ നേടിയിട്ടുള്ളത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ രണ്ടു ഗോളുകളുമാണ് സലാ സ്വന്തമാക്കിയിട്ടുള്ളത്. താരം നേടിയ രണ്ടാമത്തെ ഗോൾ പെനാൽറ്റിലൂടെയാണ്. തകർപ്പൻ വിജയത്തോടെ വേൾഡ് കപ്പ് യോഗ്യതാ റൗണ്ട് ആരംഭിച്ച ഈജിപ്ത് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ആകെ 6 ടീമുകളാണ് യോഗ്യത റൗണ്ടിന്റെ ഗ്രൂപ്പുകളിൽ ഉള്ളത്.

വേൾഡ് കപ്പിലേക്ക് യോഗ്യത നേടണമെങ്കിൽ നിർബന്ധമായും ഒന്നാം സ്ഥാനം കരസ്ഥമാക്കണം. അതാണ് ഈജിപ്തിന് മുന്നിലുള്ള വെല്ലുവിളി. രണ്ടാം സ്ഥാനത്ത് എത്തിയാൽ വേൾഡ് കപ്പിന് യോഗ്യത നേടാനുള്ള നേരിയ സാധ്യതകൾ മാത്രമാണ് ഉണ്ടാവുക. പക്ഷേ പൊതുവേ ദുർബലരായ എതിരാളികൾക്കെതിരെയാണ് കളിക്കേണ്ടത്. അത് ഈജിപ്തിനേയും സലായേയും സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

അടുത്ത മത്സരത്തിൽ സിറ ലിയോണി എന്ന രാജ്യമാണ് ഈജിപ്തിന്റെ എതിരാളികൾ.ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ സലാ നടത്തിക്കൊണ്ടിരിക്കുന്നത്.ലിവർപൂളിന് വേണ്ടി ആകെ 17 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈജിപ്തിന്റെ ദേശീയ ടീമിന് വേണ്ടി 93 മത്സരങ്ങൾ കളിച്ചതാരം 57 ഗോളുകളാണ് ആകെ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!