ഗോളും അസിസ്റ്റുമായി ലൗറ്ററോ, അർജന്റീനക്ക് തകർപ്പൻ ജയം!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ അർജന്റീനക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെനിസ്വേലയെയാണ് അർജന്റീന തകർത്തു വിട്ടത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ലൗറ്ററോ മാർട്ടിനെസാണ് അർജന്റൈൻ നിരയിൽ തിളങ്ങിയത്. എയ്ഞ്ചൽ കൊറെയ, ജോക്കിൻ കൊറേയ എന്നിവരാണ് അർജന്റീനയുടെ ശേഷിച്ച ഗോളുകൾ നേടിയത്. വെനിസ്വേലയുടെ ഗോൾ സോടെൾഡോയുടെ വകയായിരുന്നു.മത്സരത്തിന്റെ 32-ആം മിനുട്ടിൽ ലൂയിസ് മാർട്ടിനെസ് റെഡ് കാർഡ് കണ്ട് പുറത്ത് പോയത് വെനിസ്വേലക്ക് തിരിച്ചടിയാവുകയായിരുന്നു.
🇦🇷 @Argentina make it 15 points from a possible 21 in #WCQ ☑️
— FIFA World Cup (@FIFAWorldCup) September 3, 2021
⚽️ Goals from Lautaro Martinez, Joaquin Correa and Angel Correa secure a 3-1 win in Venezuela. Next up for Lionel Messi and Co is Brazil on Sunday ⚔️@tucu_correa | @AngelCorrea32 pic.twitter.com/pHkGVzYSsg
മെസ്സി, മാർട്ടിനെസ്, ഡി മരിയ എന്നിവരൊക്കെ അർജന്റീനയുടെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. മത്സരത്തിന്റെ 32-ആം മിനിറ്റിലാണ് ലൂയിസ് റെഡ് കാർഡ് കണ്ടത്. മെസ്സിയെ അപകടകരമാം രീതിയിൽ ഫൗൾ ചെയ്തതിനാണ് താരം നേരെ റെഡ് കണ്ടത്.45-ആം മിനുട്ടിൽ ലൗറ്ററോയുടെ ഗോൾ പിറന്നു.ലോ സെൽസോയായിരുന്നു ഇതിന് അസിസ്റ്റ് നൽകിയത്.71-ആം മിനുട്ടിലാണ് ജോക്കിൻ കൊറേയയുടെ ഗോൾ പിറക്കുന്നത്. ഈ ഗോളിന് അസിസ്റ്റ് നൽകിയത് ലൗറ്ററോയായിരുന്നു.മൂന്ന് മിനുട്ടിന് ശേഷം എയ്ഞ്ചൽ കൊറേയയുടെ ഗോളും പിറന്നു.മത്സരത്തിന്റെ 90-ആം മിനുട്ടിലാണ് അർജന്റീന പെനാൽറ്റി വഴങ്ങുന്നത്.പെനാൽറ്റി എടുത്ത സോടെൾഡോ ലക്ഷ്യം കണ്ടതോടെ മത്സരം 3-1 എന്ന സ്‌കോറിൽ അവസാനിക്കുകയായിരുന്നു.നിലവിൽ അർജന്റീന പോയിന്റ് ടേബിളിൽ രണ്ടാമത് തന്നെയാണ്.7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.