ഗോളടിച്ച് റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ, പോർച്ചുഗല്ലിന് വിജയം!

ഇന്നലെ നടന്ന യുവേഫയുടെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ പോർച്ചുഗല്ലിന് വിജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ലക്സംബർഗിനെ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുൾപ്പടെയുള്ള താരങ്ങൾ ഗോൾ കണ്ടെത്തിയതാണ് പോർച്ചുഗല്ലിന് വിജയം നേടികൊടുത്തത്.ഡിയോഗോ ജോട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ,ജോവോ പാലിഞ്ഞ എന്നിവരാണ് പോർച്ചുഗല്ലിന് വേണ്ടി വലകുലുക്കിയത്. ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് പോർച്ചുഗൽ മൂന്നെണ്ണം തിരിച്ചടിച്ചത്.ഇരട്ട അസിസ്റ്റുകൾ നേടിയ പെഡ്രോ നെറ്റോയും പോർച്ചുഗീസ് നിരയിൽ തിളങ്ങി.

മത്സരത്തിന്റെ 30-ആം മിനുട്ടിൽ ജേഴ്സൺ റോഡ്രിഗസാണ് ലക്‌സംബർഗിന് ലീഡ് നേടികൊടുത്തത്. എന്നാൽ എന്നാൽ 45-ആം മിനുട്ടിൽ പെഡ്രോയുടെ അസിസ്റ്റിൽ നിന്ന് ജോട്ട ഗോൾ കണ്ടെത്തി.51-ആം മിനിറ്റിലാണ് റൊണാൾഡോയുടെ ഗോൾ വരുന്നത്.കാൻസെലോയായിരുന്നു വഴിയൊരുക്കിയത്. ഇതോടെ 2004-ൽ പോർച്ചുഗല്ലിന് വേണ്ടി ആദ്യമായി ഗോൾ നേടിയതിന് ശേഷം എല്ലാ വർഷവും ഗോൾ നേടാൻ കഴിഞ്ഞുവെന്ന നേട്ടം റൊണാൾഡോ കരസ്ഥമാക്കി. പോർച്ചുഗല്ലിന് വേണ്ടി 2021-ൽ റൊണാൾഡോ നേടുന്ന ആദ്യഗോളായിരുന്നു ഇത്‌.80-ആം മിനുട്ടിലാണ് പാലിഞ്ഞയുടെ ഗോൾ വരുന്നത്.പെഡ്രോയാണ് ഇതിനും വഴിയൊരുക്കിയത്.നിലവിൽ 7 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.

Leave a Reply

Your email address will not be published. Required fields are marked *