ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റൈൻ ടീമിൽ നിന്ന് വിരമിക്കുമോ? മെസ്സി പറയുന്നു!
വരുന്ന ഖത്തർ വേൾഡ് കപ്പിനെ അർജന്റൈൻ ആരാധകരും മെസ്സി ആരാധകരും വളരെ പ്രതീക്ഷയോടെ കൂടിയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക കിരീടം ചൂടുകയും വലിയ അപരാജിത കുതിപ്പ് നടത്തുകയും ചെയ്ത ടീമാണ് അർജന്റീന. മാത്രമല്ല പലരും ലയണൽ മെസ്സിയുടെ അവസാന വേൾഡ് കപ്പായാണ് ഈ ഖത്തർ വേൾഡ് കപ്പിനെ നോക്കിക്കാണുന്നത്.
ഏതായാലും ഈ വർഷത്തെ വേൾഡ് കപ്പിന് ശേഷം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നുള്ള ചോദ്യം മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. മാത്രമല്ല 2026 ലെ വേൾഡ് കപ്പ് കളിക്കുമോ എന്നും ചോദിക്കപ്പെട്ടിരുന്നു.2026-ലെ വേൾഡ് കപ്പ് കളിക്കാൻ ബുദ്ധിമുട്ടാവുമെന്നും ഖത്തർ വേൾഡ് കപ്പിന് ശേഷം ഒരുപാട് കാര്യങ്ങളെ കുറിച്ച് പുനരാലോചിക്കുമെന്നും മെസ്സി പറഞ്ഞിട്ടുണ്ട്. അദ്ദേഹം TYC സ്പോർട്സിനോട് പറഞ്ഞതിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
Messi y el Mundial 2026: ¿sí o no? 😮
— TyC Sports (@TyCSports) May 30, 2022
El capitán de la Selección Argentina explicó en TyC Sports por qué dijo que se iba a "replantear muchas cosas" después de Qatar 2022. 👇https://t.co/MQwdjbgimv
” ഈ വേൾഡ് കപ്പിന് ശേഷം ഒരുപാട് കാര്യങ്ങളെ കുറിച്ച് എനിക്ക് വീണ്ടും ആലോചിക്കേണ്ടതുണ്ട്. എന്താവുമെന്ന് എനിക്കറിയില്ല. നിലവിൽ ഞാൻ ഈ വരുന്ന വേൾഡ് കപ്പിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അതിനുശേഷം എന്താവുമെന്നുള്ളത് നമുക്ക് നോക്കിക്കാണാം. പക്ഷേ സത്യസന്ധമായി പറയുകയാണെങ്കിൽ ഈ വേൾഡ് കപ്പിന് ശേഷം മറ്റൊരു വേൾഡ് കപ്പ് കളിക്കൽ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഇപ്പോൾ എനിക്ക് വ്യക്തമായി ഒന്നും അറിയില്ല ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.