ഖത്തറിൽ മെസ്സിയെ കാത്തിരിക്കുന്നത് എട്ട് റെക്കോർഡുകൾ,നേടാനാവുമോ?

വരുന്ന ഖത്തർ വേൾഡ് കപ്പിന് തന്നെ യോഗ്യത നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയായിരിക്കും വേൾഡ് കപ്പിൽ അർജന്റീനയെ നയിക്കുക. ഒരുപക്ഷേ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പായി പലരും ഇതിനെ വിലയിരുത്തുന്നുണ്ട്.

ഏതായാലും ഈ ഖത്തർ വേൾഡ് കപ്പിൽ എട്ട് റെക്കോർഡുകൾ മെസ്സിയെ കാത്തിരിക്കുന്നുണ്ട്. ആ റെക്കോർഡുകൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.

1-5 വേൾഡ് കപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

മെസ്സി ഖത്തർ വേൾഡ് കപ്പ് കളിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 35 വയസ്സായിരിക്കും.ബുഫൺ,കാർബജൽ, ക്രിസ്റ്റ്യാനോ,മത്തേവൂസ്,റാഫ മാർക്കെസ് എന്നിവരെയായിരിക്കും മെസ്സി പിന്തള്ളുക.

2- ഏറ്റവും കൂടുതൽ വേൾഡ് കപ്പുകൾ കളിച്ച അർജന്റൈൻ താരം.

മഷെരാനോ,മറഡോണ എന്നിവരെയാണ് ഇക്കാര്യത്തിൽ മെസ്സി പിന്തള്ളുക.

3- വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അർജന്റൈൻ താരം.

നിലവിൽ 19 മത്സരങ്ങളാണ് മെസ്സി വേൾഡ് കപ്പിൽ കളിച്ചിട്ടുള്ളത്.20 മത്സരങ്ങൾ കളിച്ച മഷെരാനോയും 21 മത്സരങ്ങൾ കളിച്ച മറഡോണയുമാണ് മെസ്സിയുടെ മുമ്പിൽ ഉള്ളത്.

4- ക്യാപ്റ്റനായി കൊണ്ട് ഏറ്റവും കൂടുതൽ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ച താരം.

നിലവിൽ മറഡോണയാണ് ഇക്കാര്യത്തിൽ മുമ്പിലുള്ളത്.16 മത്സരങ്ങളിലാണ് മറഡോണ ക്യാപ്റ്റനായിട്ടുള്ളത്.മെസ്സി 12 വേൾഡ് കപ്പ് മത്സരങ്ങൾ ക്യാപ്റ്റനായി.

5- വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.

മെസ്സിക്ക് കീഴടക്കാൻ ബുദ്ധിമുട്ടുള്ള ഒരു റെക്കോർഡ് ഇതായിരിക്കും.6 ഗോളുകളാണ് മെസ്സി ഇതുവരെ വേൾഡ് കപ്പിൽ നേടിയിട്ടുള്ളത്.പത്തോ അതിനു മുകളിലോ ഗോളുകൾ ഈ വേൾഡ് കപ്പിൽ നേടിയാൽ ക്ലോസെയുടെ റെക്കോർഡ് മെസ്സിക്ക് സ്വന്തം പേരിലാക്കാം.

6- അർജന്റീന ക്ക് വേണ്ടി ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.

ഈ റെക്കോർഡ് നിലവിൽ ബാറ്റിസ്റ്റൂട്ടയുടെ പേരിലാണ്.10 ഗോളുകളാണ് ഇദ്ദേഹം വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്.5 ഗോളുകൾ നേടുകയാണെങ്കിൽ മെസ്സിക്ക് ഈ റെക്കോർഡ് മറികടക്കാം.

7- വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം.

25 മത്സരങ്ങൾ കളിച്ച മത്തേവൂസിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ് ഉള്ളത്.6 മത്സരങ്ങൾ കളിച്ചാൽ ഈ റെക്കോർഡിന് ഒപ്പമെത്താൻ മെസ്സിക്ക് സാധിക്കും.

8- വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിച്ച താരം.

ഈ റെക്കോർഡ് നിലവിൽ ഇറ്റാലിയൻ ഇതിഹാസമായ മാൾഡിനിയുടെ പേരിലാണ്.2217 മിനുട്ടുകളാ ണ് അദ്ദേഹം വേൾഡ് കപ്പിൽ കളിച്ചിട്ടുള്ളത്.1624 മിനുട്ടുകളാണ് മെസ്സി വേൾഡ് കപ്പിൽ പന്തുതട്ടിയിട്ടുള്ളത്.

ഇതൊക്കെയാണ് റെക്കോർഡുകൾ. ഈ റെക്കോർഡുകൾ എല്ലാം മറികടക്കാൻ മെസ്സിക്ക് സാധിക്കുമോ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *