ക്രിസ്റ്റ്യാനോ വൻ പരാജയം,മെസ്സി വേറെ ലെവൽ : ജർമ്മൻ ഇതിഹാസം മത്തേവൂസ്

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയിരിക്കുകയാണ്. ഇക്കാലമത്രയും മെസ്സി- ക്രിസ്റ്റ്യാനോ പോരായിരുന്നു ലോക ഫുട്ബോളിൽ നടന്നിരുന്നത്.എന്നാൽ മെസ്സി സമ്പൂർണ്ണനായി കഴിഞ്ഞു എന്നുള്ള കാര്യം ഫുട്ബോൾ ലോകത്തെ ഭൂരിഭാഗം പേരും ഇപ്പോൾ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ വേൾഡ് കപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ മെസ്സി അങ്ങനെയായിരുന്നില്ല,അർജന്റീനയെ മുന്നിൽനിന്നും നയിച്ച മെസ്സി വേൾഡ് കപ്പ് കിരീടത്തിലേക്ക് എത്തിക്കുകയായിരുന്നു.5 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും അതുവഴി ഗോൾഡൻ ഗോൾ പുരസ്കാരവും മെസ്സി കരസ്ഥമാക്കി. ഇപ്പോഴത്തെ ജർമൻ ഇതിഹാസമായ ലോതർ മത്തേവൂസ് ക്രിസ്റ്റ്യാനോക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. മാത്രമല്ല ലയണൽ മെസ്സിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തന്റെ ഈഗോ കൊണ്ട് തനിക്കും തന്റെ പോർച്ചുഗൽ ടീമിനും റൊണാൾഡോ ക്ഷീണം വരുത്തുകയാണ് ചെയ്തിട്ടുള്ളത്. റൊണാൾഡോ മികച്ച താരമാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.പക്ഷേ അദ്ദേഹത്തിന്റെ പേരിനും പെരുമക്കും അദ്ദേഹം തന്നെ ഇപ്പോൾ കോട്ടം തട്ടിച്ചു.ഈ വേൾഡ് കപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോ. മെസ്സിയുടെ കാര്യത്തിലേക്ക് വരുമ്പോൾ അദ്ദേഹം യഥാർത്ഥ ജേതാവാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ മില്ലേനിയത്തിലെ താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തിന്റെ മികവ് ഫുട്ബോൾ ആരാധകർക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണ് ” മത്തേവൂസ് പറഞ്ഞു.

ഏതായാലും വേൾഡ് കപ്പ് കിരീടം ഇല്ലാതെ ക്രിസ്റ്റ്യാനോ തന്റെ കരിയറിന്റെ അവസാനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ഇനിയൊരു വേൾഡ് കപ്പ് കളിക്കാനുള്ള ബാല്യം അദ്ദേഹത്തിനില്ല എന്നുള്ളത് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *