ക്രിസ്റ്റ്യാനോ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയോ? ഒഫീഷ്യൽ സ്റ്റേറ്റ്മെന്റുമായി പോർച്ചുഗൽ!
ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ മിന്നുന്ന വിജയം നേടിയിരുന്നു. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിശീലകൻ ഇടം നൽകിയിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട ചില റൂമറുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗീസ് നാഷണൽ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തി എന്നുള്ളതായിരുന്നു റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പുറത്തു വിട്ടിട്ടുണ്ട്.
🚨 News about Cristiano Ronaldo threatening to leave the national team are confirmed to be fake by the Portuguese football federation. pic.twitter.com/KIPOmbTGzw
— TC (@totalcristiano) December 8, 2022
ഖത്തർ വേൾഡ് കപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടില്ല എന്ന് തന്നെയാണ് ഇവർ സ്ഥിരീകരിച്ചിട്ടുള്ളത്. മാത്രമല്ല ടീം വിടുമെന്ന ഭീഷണിപ്പെടുത്തൽ റൊണാൾഡോ നടത്തിയിട്ടില്ലെന്നും പോർച്ചുഗൽ സ്ഥിരീകരിച്ചിട്ടുണ്ട്. വളരെയധികം ആത്മാർത്ഥതയോടെ കൂടിയാണ് റൊണാൾഡോ പോർച്ചുഗൽ ടീമിൽ തുടരുന്നത് എന്നും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏതായാലും ഈയൊരു സ്റ്റേറ്റ്മെന്റിലൂടെ റൊണാൾഡോയുമായി ബന്ധപ്പെട്ട റൂമറുകൾക്കാണ് വിരാമമാകുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്ന മത്സരങ്ങളിലും പോർച്ചുഗീസ് ടീമിന്റെ ഭാഗം തന്നെയായിരിക്കും.