ക്രിസ്റ്റ്യാനോ അടുത്ത വേൾഡ് കപ്പ് മറക്കുന്നതാണ് നല്ലത്: രൂക്ഷ വിമർശനങ്ങളുമായി എതിരാളികൾ!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ പോർച്ചുഗലിന് ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു. സ്കോട്ട്ലാൻഡാണ് സ്വന്തം മൈതാനത്ത് പോർച്ചുഗലിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനം മോശമായതുകൊണ്ട് തന്നെ വലിയ വിമർശനങ്ങൾ ഇപ്പോൾ എതിരാളികളിൽ നിന്നും താരത്തിന് ലഭിക്കുന്നുണ്ട്.
അത്തരത്തിലുള്ള വിമർശനങ്ങളെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒരു റിപ്പോർട്ട് രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില ആരാധകരുടെ ട്വീറ്റുകളാണ് അവർ ഉൾപ്പെടുത്തിയിട്ടുള്ളത്.അതൊന്ന് നമുക്ക് പരിശോധിക്കാം.
‘ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പോർച്ചുഗലിനെ പിറകോട്ട് നടത്തിക്കുന്നത് എന്നാണ് ഒരു ആരാധകന്റെ അഭിപ്രായം.
‘ക്രിസ്റ്റ്യാനോ അടുത്ത വേൾഡ് കപ്പ് മറക്കുന്നതാണ് നല്ലത്.അദ്ദേഹത്തിന്റെ കാലമൊക്കെ കഴിഞ്ഞു എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
‘ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഞാൻ ഇഷ്ടപ്പെടുന്നു.അദ്ദേഹം മികച്ച താരമാണ്.പക്ഷേ ഇപ്പോൾ അദ്ദേഹം ഇല്ലെങ്കിൽ പോർച്ചുഗൽ കൂടുതൽ മികച്ച നിലയിലേക്ക് മാറുകയാണ് ചെയ്യുക എന്നാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
‘ക്രിസ്റ്റ്യാനോ മഹത്തായ ഫുട്ബോൾ താരമാണ്. പക്ഷേ കളിക്കളത്തിൽ ഇപ്പോൾ അദ്ദേഹം കാണിക്കുന്ന ചേഷ്ടകൾ തികച്ചും നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നാണ് മറ്റൊരു ആരാധകൻ എഴുതിയിട്ടുള്ളത്.
‘ പോർച്ചുഗൽ പരിശീലകന് റൊണാൾഡോയെ പുറത്തിരുത്താൻ പേടിയാണ്. ഈ പോർച്ചുഗൽ എവിടെയും എത്താൻ പോകുന്നില്ല ‘ഇതാണ് മറ്റൊരു ആരാധകൻ എഴുതിയിട്ടുള്ളത്.
ഇങ്ങനെ നിരവധി വിമർശനങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്.പക്ഷേ പോർച്ചുഗലിന് ഇപ്പോഴും റൊണാൾഡോ വളരെ പ്രധാനപ്പെട്ട താരമാണ്.നേഷൻസ് ലീഗിൽ കളിച്ച ആദ്യത്തെ മൂന്ന് മത്സരങ്ങളിലും പോർച്ചുഗൽ വിജയിച്ചിട്ടുണ്ട്.ആ മൂന്ന് മത്സരങ്ങളിലും ഗോളടിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് റൊണാൾഡോ. ഇതിനു മുന്നേ നടന്ന മത്സരത്തിൽ സ്കോട്ട്ലാൻഡിനെ പോർച്ചുഗൽ തോൽപ്പിച്ചപ്പോൾ വിജയഗോൾ നേടിയതും റൊണാൾഡോ ആയിരുന്നു.