ക്രിസ്റ്റ്യാനോയെ പിന്നിലാക്കി വേൾഡ് കപ്പിൽ പുതിയ ചരിത്രം കുറിച്ച് ലയണൽ മെസ്സി!

ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി,ഹൂലിയൻ ആൽവരസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇനി ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ നെതർലാൻസാണ്.

ലയണൽ മെസ്സി ഈ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.ഇന്നലത്തെ മത്സരത്തിലും നമുക്ക് അത് കാണാൻ കഴിഞ്ഞു. ആകെ 3 ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മെസ്സി ഇപ്പോഴും വിസ്മയിപ്പിക്കുകയാണ്. അർഹിച്ച അംഗീകാരം എന്നോണം ഇന്നലത്തെ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിയാണ് കരസ്ഥമാക്കിയിട്ടുള്ളത്.

ഇതോടുകൂടി മെസ്സി വേൾഡ് കപ്പിൽ പുതിയ ചരിത്രം കുറിച്ചിട്ടുണ്ട്. അതായത് വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള താരം എന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.8തവണയാണ് മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.2002 മുതലാണ് ഈ ഒരു പുരസ്കാരം നൽകാൻ ആരംഭിച്ചിട്ടുള്ളത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസ്സി പിന്നിലാക്കിയിട്ടുള്ളത്. ഏഴുതവണയാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ആറുതവണ നേടിയിട്ടുള്ള ആര്യൻ റോബനാണ് മൂന്നാം സ്ഥാനത്ത്.2010 വേൾഡ് കപ്പിൽ മെസ്സി ഒരു മാൻ ഓഫ് ദി മാച്ച് പുരസ്കാരമായിരുന്നു നേടിയിരുന്നത്. 2014 ലാണ് മെസ്സി ഏറ്റവും കൂടുതൽ തിളങ്ങിയത്.

നാല് മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സി ആ വർഷം നേടി. 2018ൽ ഒരു മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഈ വേൾഡ് കപ്പിൽ ഇത് രണ്ടാം തവണയാണ് ഈ പുരസ്കാരം മെസ്സി കരസ്ഥമാക്കുന്നത്. ചുരുക്കത്തിൽ ലയണൽ മെസ്സി വേൾഡ് കപ്പുകളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നത് നമുക്കിപ്പോൾ കാണാൻ കഴിയും.അതിന്റെ ഒരു ഫലം തന്നെയാണ് ഈ പുരസ്കാരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *