ക്രിസ്റ്റ്യാനോയെ കുറിച്ച് ചോദിച്ചു, അസ്വസ്ഥനായി ഘാന പരിശീലകൻ!
ഇന്ന് നടക്കുന്ന വേൾഡ് കപ്പ് മത്സരത്തിൽ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഘാനയാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ഒരു പ്രതിസന്ധി സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് ഘാനയുടെ പരിശീലകനോട് മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു.
അതായത് റൊണാൾഡോയുടെ ഈ ഒരു പ്രതിസന്ധിഘട്ടം അദ്ദേഹത്തിന്റെ പ്രകടനത്തെ തളർത്തുമോ എന്നായിരുന്നു ചോദ്യം. എന്നാൽ വളരെ അസ്വസ്ഥനായി കൊണ്ടാണ് അദ്ദേഹം ഇതിന് മറുപടി നൽകിയിട്ടുള്ളത്.അതൊന്നും ഞങ്ങളെ സംബന്ധിക്കുന്ന ഒരു വിഷയമല്ല എന്നാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്.ഘാന പരിശീലകനായ ഒട്ടോ അഡ്ഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
👉 "Queremos llenar a todos los portugueses de orgullo y alegría. ¡No hay imposibles! ¡Vamos, Portugal! 🇵🇹🙏🏽💪🏽"
— SportsCenter (@SC_ESPN) November 23, 2022
🗣️ Cristiano Ronaldo, en la previa del debut de Portugal ante Ghana de mañana
📷 @Cristiano pic.twitter.com/sDmWLagCuE
” എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല.ഞാനത് കാര്യമാക്കുന്നുമില്ല. അത് ഞങ്ങളുടെ പ്രശ്നമല്ലല്ലോ.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രശ്നമല്ല. എല്ലാവരും വിജയിക്കാനാണ് ആഗ്രഹിക്കുന്നത്.മറ്റൊന്നും ആരും ശ്രദ്ധിക്കുന്നില്ല. ഇത് വേൾഡ് കപ്പാണ്. അതുകൊണ്ടുതന്നെ ഒരു മികച്ച മത്സരം ഉണ്ടായേക്കും.അതുകൊണ്ടുതന്നെ സാധാരണ രൂപത്തിൽ ഇതൊന്നും ആരുടെയും ശ്രദ്ധ തെറ്റിക്കുമെന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് ഘാനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും റൊണാൾഡോ യിൽ തന്നെയാണ് പോർച്ചുഗല്ലിന്റെ പ്രതീക്ഷകൾ. ഈ വിവാദങ്ങളെയെല്ലാം മറികടക്കണമെങ്കിൽ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്തിയേ മതിയാവൂ.