ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ ജോട്ടക്ക്‌ കഴിയുമെന്ന് അന്ന് ഞാൻ പറഞ്ഞു, വെളിപ്പെടുത്തലുമായി മുൻ പരിശീലകൻ !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പോർച്ചുഗീസ് സ്‌ട്രൈക്കർ ഡിയഗോ ജോട്ട വോൾവ്‌സിൽ നിന്നും ലിവർപൂളിലേക്കെത്തിയത്. തുടർന്ന് ലിവർപൂളിലും പോർച്ചുഗല്ലിലും മികച്ച പ്രകടനമാണ് ജോട്ട കാഴ്ച്ചവെച്ചിരുന്നത്. ഇതിനെ തുടർന്ന് വളരെയധികം പ്രശംസകൾ ഈ താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ സാധിക്കുമെന്നുള്ളത് താൻ മുൻകൂട്ടി കണ്ടിരുന്നുവെന്നുള്ളത് വെളിപ്പെടുത്തിയിരിക്കുകയാണ് ജോട്ടയുടെ മുൻ പരിശീലകനായ ജോർജെ സിമാവോ. കഴിഞ്ഞ ദിവസം ദി അത്ലെറ്റിക്കിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ജോട്ടയുടെ ആദ്യകാല ക്ലബായ പാക്കോസ് ഫെരേരയുടെ പരിശീലകനായിരുന്നു ഇദ്ദേഹം. ജോട്ടയുടെ കഴിവ് അന്ന് തന്നെ താൻ തിരിച്ചറിഞ്ഞിരുന്നുവെന്ന് ഇദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ. തുടർന്ന് അത്ലെറ്റിക്കോ മാഡ്രിഡ്‌, പോർട്ടോ, വോൾവ്‌സ് എന്നിവർക്ക്‌ വേണ്ടി കളിച്ചതിന് ശേഷമാണ് ഇദ്ദേഹം ലിവർപൂളിൽ എത്തിയത്.

” ജോട്ട 2016-ൽ പോർട്ടോക്ക്‌ വേണ്ടി സൈൻ ചെയ്തപ്പോൾ ഞാനൊരു പോർച്ചുഗീസ് വെബ്സൈറ്റിനോട്‌ പറഞ്ഞിരുന്നു. ജോട്ടക്ക്‌ ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ സാധിക്കുമെന്ന്. തീർച്ചയായും അത് ആ സമയത്തിന്റെ ആവിശ്യകതയായിരുന്നു. പാക്കോസിൽ കളിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം അത്ലെറ്റിക്കോയിലേക്ക് പോയത്. അതിനാൽ തന്നെ അദ്ദേഹത്തിന് അവിടെ നല്ല രീതിയിൽ കളിക്കാൻ സാധിച്ചില്ല. ജോട്ട ലിവർപൂളിന് വേണ്ടി സൈൻ ചെയ്തപ്പോൾ ഞാൻ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് മെസ്സേജ് അയച്ചിരുന്നു. അദ്ദേഹം അതിന് റിപ്ലൈ നൽകിയത്, താൻ മുമ്പ് പോർച്ചുഗീസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിന്റെ ലിങ്ക് ഷെയർ ചെയ്തു കൊണ്ടാണ്. അതിലായിരുന്നു ഞാൻ ജോട്ടക്ക്‌ ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ കഴിയുമെന്ന് പറഞ്ഞത്. അത് അപ്പോഴും ജോട്ട ഓർമ്മിക്കുന്നുണ്ടായിരുന്നു ” പരിശീലകൻ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *