ക്രിസ്റ്റ്യാനോയുടെ ഗോൾ നിഷേധിച്ചു, മാപ്പ് പറഞ്ഞ് റഫറി!
കഴിഞ്ഞ ദിവസം സെർബിയക്കെതിരെ നടന്ന പോർച്ചുഗല്ലിന്റെ മത്സരം നാടകീയസംഭവങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചിരുന്നത്. മത്സരം സമനിലയിൽ കലാശിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിന്റെ മൂന്നാം ഗോൾ നേടുന്നു. ഗോൾവര കടന്നതിന് ശേഷമാണ് സെർബിയൻ താരം അത് ക്ലിയർ ചെയ്യുന്നത്. പക്ഷെ റഫറിയായ ഡാനി മക്കെലി ആ ഗോൾ നിഷേധിക്കുകയായിരുന്നു. ഇതിൽ രോഷാകുലനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാപ്റ്റന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞാണ് കളം വിട്ടതിന്. ഈ മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും റഫറിയും ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
Referee Danny Makkelie said he apologised to #Portugal coach Fernando Santos after not giving Cristiano Ronaldo the winner against #Serbia. https://t.co/Ca0jv4uhG5#SerbiaPortugal #WCQ #CR7 #WCQ2022 #WorldCupQualifiers pic.twitter.com/yrr5bbLDO8
— footballitalia (@footballitalia) March 29, 2021
ഏതായാലും ഈ വിഷയത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് റഫറിയായ ഡാനി.പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനോടും പോർച്ചുഗീസ് ടീമിനോടും താൻ മാപ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ” ഫിഫയുടെ പോളിസിയനുസരിച്ച്,എന്താണോ സംഭവിച്ചത് അതിന് ഞാൻ അവരുടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസിനോടും അവരുടെ ദേശീയ ടീമിനോടും മാപ്പ് പറഞ്ഞിട്ടുണ്ട്.ഒരു റഫറിയിങ് ടീം എന്ന നിലയിൽ,നല്ല തീരുമാനങ്ങൾ എടുക്കാൻ വേണ്ടി ഞങ്ങൾ എപ്പോഴും ഹാർഡ് വർക്ക് ചെയ്യാറുണ്ട്.പക്ഷെ ഇതുപോലെയുള്ളത് സംഭവിക്കുമ്പോൾ ഞങ്ങൾ ഒരിക്കലും തൃപ്തരാവാറില്ല ” റഫറി ബോല എന്ന മാധ്യമത്തോട് പറഞ്ഞു.
FIFA, which organises the World Cup, said it was informed by UEFA in January that VAR could not be used in qualifiers due to the “issues and restrictions” caused by the novel coronavirus.https://t.co/a5Z0PCUtrz
— Express Sports (@IExpressSports) March 29, 2021