ക്രിസ്റ്റ്യാനോയും യുവസൂപ്പർ താരങ്ങളും ഗോളടിച്ചു,ത്രില്ലറിനൊടുവിൽ പോർച്ചുഗല്ലിന് വിജയം!
ഖത്തർ വേൾഡ് കപ്പിൽ ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ പോർച്ചുഗലിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ ഘാനയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ആവേശ പോരാട്ടത്തിനൊടുവിലാണ് പോർച്ചുഗൽ വിജയം പൊരുതി നേടിയിട്ടുള്ളത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിട്ടില്ലായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. മത്സരത്തിന്റെ 65ആം മിനുട്ടിൽ റൊണാൾഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
They left it late against Ghana, but Portugal got the job done in Qatar thanks in part to one man…
— BBC Sport (@BBCSport) November 24, 2022
It had to be Cristiano Ronaldo's day 🇵🇹 #BBCFootball #BBCWorldCup #FIFAWorldCup pic.twitter.com/8ye9ZuNTr9
എന്നാൽ 73ആം മിനുട്ടിൽ ആൻഡ്രൂ അയൂ ഘാനക്ക് സമനില ഗോൾ നേടിക്കൊടുത്തു.എന്നാൽ ഞൊടിയിടയിൽ പിന്നീട് രണ്ടു ഗോളുകൾ പോർച്ചുഗൽ നേടുകയായിരുന്നു.78ആം മിനുട്ടിൽ ഫെലികസും 80ആം മിനുട്ടിൽ ലിയാവോയും ഗോൾ നേടി. ഈ രണ്ട് ഗോളിനും അസിസ്റ്റ് നൽകിയത് ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു.
89ആം മിനുട്ടിൽ ബുക്കാരി ഘാനക്ക് വേണ്ടി ഒരു ഗോൾ മടക്കിയതോടെ മത്സരം 3-2 ആയി. മത്സരത്തിന്റെ അവസാനത്തിൽ പോർച്ചുഗൽ ഗോൾകീപ്പർ കോസ്റ്റ ഒരു അബദ്ധം വരുത്തിവെച്ചെങ്കിലും രക്ഷപ്പെട്ടു പോവുകയായിരുന്നു. ഒടുവിൽ പൊരുതിക്കൊണ്ട് പോർച്ചുഗൽ വിജയം കരസ്ഥമാക്കി മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.