ക്യാപ്റ്റൻ, സ്റ്റാർട്ടിങ് ഇലവൻ, പ്രീമിയർ ലീഗ് താരങ്ങൾ ; ടിറ്റെക്ക്‌ പറയാനുള്ളത് ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിലെ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ബ്രസീൽ. നാളെ ഇന്ത്യൻ സമയം പുലർച്ചെ 6:30-ന് ചിലിയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് ടിറ്റെ സംസാരിച്ചിരുന്നു. മത്സരത്തിലെ ക്യാപ്റ്റൻ, സ്റ്റാർട്ടിങ് ഇലവൻ, പ്രീമിയർ ലീഗിലെ താരങ്ങൾ എന്നിവയെ കുറിച്ചൊക്കെ ടിറ്റെ തന്റെ സംസാരിച്ചിട്ടുണ്ട്. മത്സരത്തിൽ കാസമിറോയായിരിക്കും ക്യാപ്റ്റനെന്നും സ്റ്റാർട്ടിങ് ഇലവൻ ഇപ്പോൾ തന്നെ പരസ്യമായി പ്രഖ്യാപിക്കില്ല എന്നുമാണ് ടിറ്റെ അറിയിച്ചത്. കൂടാതെ പ്രീമിയർ ലീഗിലെ ബ്രസീലിയൻ താരങ്ങൾ ഇവിടെ എത്താൻ ആഗ്രഹിച്ചിരുന്നുവെന്നും ടിറ്റെ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ സത്യസന്ധ്യമായി പറയാം.ഞാൻ ഇപ്പോൾ തന്നെ ആരൊക്കെ സ്റ്റാർട്ട്‌ ചെയ്യുമെന്നുള്ള കാര്യം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.ഞാൻ എന്റെ ലൈനപ്പ് ഹോൾഡ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.ഈ മത്സരത്തിന് വേണ്ടിയുള്ള ഞങ്ങളുടെ തന്ത്രങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ബ്രസീലിന്റെ ക്യാപ്റ്റൻ, അത് കാസമിറോയായിരിക്കും. അതേസമയം പ്രീമിയർ ലീഗിലെ താരങ്ങൾക്ക്‌ എത്താൻ കഴിയാത്തത് ഒരു ഇൻസ്റ്റിറ്റ്യൂഷണൽ വശമാണ്.ഉയർന്ന തലത്തിലുള്ള മികച്ച താരങ്ങൾ എല്ലാവരും തന്നെ ഇവിടെ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. കൂടാതെ ഇതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. പ്രീമിയർ ലീഗിലെ ആ താരങ്ങളും ഇവിടെ എത്താൻ ആഗ്രഹിച്ചിരുന്നു.പക്ഷേ പല കാര്യങ്ങളും അതിന് തടസ്സമായി നിലകൊണ്ടു ” ഇതാണ് ടിറ്റെ പറഞ്ഞത്.

ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ് :Weverton, Danilo (Daniel Alves), Éder Militão, Marquinhos and Alex Sandro; Casemiro, Bruno Guimarães and Lucas Paquetá; Neymar, Gabigol and Matheus Cunha (Hulk) .

നിലവിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പോയിന്റ് ടേബിളിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ്. ചിലിക്കെതിരെയുള്ള മത്സരത്തിന് ശേഷം അർജന്റീന, പെറു എന്നിവരെയാണ് ബ്രസീൽ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *