കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ എന്ന് തുടങ്ങും? സൂചനകൾ ഇങ്ങനെ!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. അർജന്റീനയുടെ കിരീടനേട്ടം കോൺമെബോളിന് തന്നെ അഭിമാനം നൽകിയ ഒരു കാര്യമായിരുന്നു.20 വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ലാറ്റിനമേരിക്കയിലേക്ക് ഒരു വേൾഡ് കപ്പ് കിരീടം എത്തിയത്.
ഇനി അടുത്ത വേൾഡ് കപ്പ് 2026 ലാണ് നടക്കുക.അമേരിക്ക,കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ഈ വേൾഡ് കപ്പിന് ആദ്യത്തെ വഹിക്കുന്നത്. ഈ വേൾഡ് കപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ കോൺമെബോൾ എന്ന് ആരംഭിക്കും എന്നുള്ളതിന്റെ സൂചനകൾ ഇപ്പോൾ ലഭിച്ച കഴിഞ്ഞിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ മാസത്തിലായിരിക്കും യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.
South American 2026 World Cup qualifiers set to start in September. https://t.co/SSh3KWJmXY pic.twitter.com/PYFkAq2ijy
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 15, 2023
കോൺമെബോൾ ബുധനാഴ്ച ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ 10 രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളാണ് ഈ യോഗത്തിൽ പങ്കെടുക്കുക. ഇതിനുശേഷം ഒരു ഒഫീഷ്യൽ സ്ഥിരീകരണം ഉണ്ടാവും പ്രമുഖ മാധ്യമപ്രവർത്തകനായ ഫെർണാണ്ടോ സീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം 6 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ ആയിരിക്കും രാജ്യങ്ങൾ കളിക്കുക.
സെപ്റ്റംബറിൽ രണ്ടു മത്സരങ്ങൾ, ഒക്ടോബറിൽ രണ്ടു മത്സരങ്ങൾ, നവംബറിൽ രണ്ടു മത്സരങ്ങൾ എന്നിങ്ങനെയാണ് ഈ വർഷം യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വരിക. കഴിഞ്ഞ വേൾഡ് കപ്പിലെ യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നത് ബ്രസീൽ ആയിരുന്നു. എന്നാൽ വേൾഡ് കപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് പുറത്തു പോവുകയായിരുന്നു.