കോപ്പ കിരീടം, എമി മാർട്ടിനെസിന് അഭിനന്ദനവുമായി മെസ്സി, പ്രതികരിച്ച് ഗോളിയും!

കോപ്പ അമേരിക്ക ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ കീഴടക്കി കൊണ്ട് അർജന്റീന കിരീടത്തിൽ മുത്തമിട്ടിരുന്നു. മെസ്സിയെ സംബന്ധിച്ചിടത്തോളം ഏറെ ആവിശ്യമായിരുന്നു ഈ കിരീടം. അർജന്റീന ജേഴ്സിയിൽ കിരീടമില്ലെന്ന വിമർശനങ്ങൾക്ക്‌ ഇതോടെ വിരാമം കുറിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ ശേഷം മെസ്സിയുടെ ആ സന്തോഷപ്രകടനവും അത്‌ തെളിയിക്കുന്നത് തന്നെയാണ്. ഏതായാലും കിരീടം നേടിയതിന്റെ ആവേശം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ് ലയണൽ മെസ്സി. രണ്ട് ചിത്രങ്ങളാണ് ഇന്ന് മെസ്സി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്.

ആദ്യത്തേത് മെസ്സി കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അതിന്റെ ക്യാപ്ഷൻ മെസ്സി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. “എന്തൊരു മനോഹരമായ നിമിഷമാണിത്.ഏറെ ആഹ്ലാദകരം.ദൈവത്തിന് നന്ദി പറയുന്നു.ഞങ്ങൾ കോപ്പ അമേരിക്ക ജേതാക്കളായിരിക്കുന്നു ” ഇതാണ് മെസ്സി കുറിച്ചിട്ടുള്ളത്. രണ്ടാമത്തെ ചിത്രം മെസ്സിയും എമിലിയാനോ മാർട്ടിനെസും കൂടി നിൽക്കുന്ന ഒന്നാണ്. ഈ കോപ്പ അമേരിക്കയിൽ അർജന്റീന കിരീടം ചൂടിയതിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ എമി മാർട്ടിനെസായിരുന്നു. താരത്തെ അഭിനന്ദിച്ചു കൊണ്ടാണ് മെസ്സി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ” അഭിനന്ദനങ്ങൾ എമി മാർട്ടിനെസ്.നിങ്ങളിത് കൂടുതൽ അർഹിക്കുന്നു.നിങ്ങളൊരു അത്ഭുതം തന്നെയാണ് ” ഇതാണ് മെസ്സി മാർട്ടിനെസിനെ അഭിനന്ദിച്ചു കൊണ്ട് കുറിച്ചത്. ഇതിന് മാർട്ടിനെസ് മറുപടി നൽകിയിട്ടുണ്ട്. ” എന്റെ ക്യാപ്റ്റൻ.. നിങ്ങള് തന്നെയാണ് താരം ” ഇതാണ് മാർട്ടിനെസ് മറുപടിയായി കുറിച്ചത്. ഏതായാലും മെസ്സിയെ പോലെ തന്നെ ആരാധകരും ഏറെ ആവേശത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *