കോപ്പയിലെ ആദ്യമത്സരത്തിൽ തന്നെ ഗോൾ, നെയ്മറിന് നന്ദി പറഞ്ഞ് ഗാബിഗോൾ!

ഈ കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ തന്നെ കളിക്കാൻ ഗബ്രിയേൽ ബാർബോസക്ക് അവസരം ലഭിച്ചിരുന്നു.മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ റിച്ചാർലീസണിന്റെ പകരക്കാരനായി വന്ന ഗാബിഗോൾ തൊട്ടടുത്ത മിനുട്ടിൽ തന്നെ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു.എന്നാൽ 89-ആം മിനുട്ടിൽ കോപ്പയിലെ തന്റെ ആദ്യഗോൾ കണ്ടെത്താൻ ബാർബോസക്ക് കഴിഞ്ഞു. ഗോളിയെയും മറികടന്നു കൊണ്ട് നെയ്മർ നൽകിയ പാസ് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ ഗാബിഗോളിന് ഉണ്ടായിരുന്നുള്ളൂ. താരം അത്‌ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

ഈ ഗോളിന് തനിക്ക് അവസരമൊരുക്കി തന്നെ സഹതാരം നെയ്മർ ജൂനിയർക്ക് നന്ദി പറഞ്ഞിരിക്കുകയാണിപ്പോൾ ഗബ്രിയേൽ ബാർബോസ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഗാബിഗോൾ നന്ദി പ്രകാശിപ്പിച്ചിട്ടുള്ളത്.” അരങ്ങേറ്റം, ജയം, ഗോൾ.. ആരാധനാപാത്രമായ നെയ്മർക്ക് നന്ദി ” എന്നാണ് ഗാബിഗോൾ കുറിച്ചിട്ടുള്ളത്.മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്. ഗാബിഗോളിന് പുറമേ നെയ്മർ, മാർക്കിഞ്ഞോസ് എന്നിവരാണ് ഗോളുകൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!