കോപയിലെ മികച്ച താരം മെസ്സിയല്ല
ഈ വർഷത്തെ കോപ്പ അമേരിക്ക അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. സെമി ഫൈനൽ പോരാട്ടങ്ങളാണ് ഇനി ബാക്കി നിൽക്കുന്നത്.നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ അർജന്റീന കാനഡയും തമ്മിൽ ഏറ്റുമുട്ടും. പിന്നീട് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഉറുഗ്വയും കൊളംബിയയും തമ്മിലാണ് ഏറ്റുമുട്ടുക. വമ്പൻമാരായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരുന്നു.
കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു കണക്ക് ഇപ്പോൾ സോഫ സ്കോർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരങ്ങളുടെ ലിസ്റ്റാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് വരുന്നത് കൊളംബിയൻ നായകനായ ജെയിംസ് റോഡ്രിഗസാണ്.തകർപ്പൻ പ്രകടനമാണ് ഈ കോപ്പ അമേരിക്കയിൽ അദ്ദേഹം നടത്തുന്നത്.ഈ കോപ്പയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച താരം ജെയിംസാണ് എന്നത് നമുക്ക് പറയാൻ കഴിയും.
8.48 ആണ് അദ്ദേഹത്തിന്റെ റേറ്റിംഗ്. ഒരു ഗോളും 5 അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. കളിച്ച നാല് മത്സരങ്ങളിലും അദ്ദേഹം മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് ഉറുഗ്വൻ സൂപ്പർതാരമായ ഫെഡ വാൽവെർദെയാണ് വരുന്നത്.7.73 ആണ് അദ്ദേഹത്തിന്റെ റേറ്റിംഗ്.ഇതേ റേറ്റിംഗ് തന്നെ സ്വന്തമാക്കിക്കൊണ്ട് ലയണൽ മെസ്സി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
മെസ്സിക്ക് ഈ കോപ അമേരിക്കയിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. അസിസ്റ്റ് മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മാത്രമല്ല പരിക്ക് കാരണം മെസ്സി ഒരു മത്സരത്തിൽ പുറത്തിരിക്കുകയും ചെയ്തിരുന്നു. നിലവിൽ കോപയിലെ ഏറ്റവും മികച്ച താരം ജയിംസ് റോഡ്രിഗസ് തന്നെയാണ്.ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളെ ആശ്രയിച്ചു കൊണ്ടാണ് മികച്ച താരത്തിനുള്ള പുരസ്കാരം നിലകൊള്ളുന്നത്.