കൃത്യമായ ലക്ഷ്യങ്ങളുണ്ട്, വേൾഡ് കപ്പിനാണ് പ്രാധാന്യം : ആൽവരസിനെ കുറിച്ച് അർമാനി പറയുന്നു!

വരുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ റിവർപ്ലേറ്റിന്റെ സൂപ്പർതാരങ്ങളായ ഫ്രാങ്കോ അർമാനിയും ജൂലിയൻ ആൽവരസും ഇടം നേടിയിട്ടുണ്ട്. നിലവിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ജൂലിയൻ ആൽവരസ് ട്രാൻസ്ഫർ മാർക്കറ്റിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്.

ഏതായാലും തന്റെ സഹതാരമായ ആൽവരസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഗോൾകീപ്പറായ അർമാനി പങ്കുവെച്ചിട്ടുണ്ട്. അതായത് കൃത്യമായ ലക്ഷ്യങ്ങളുള്ള താരമാണ് ആൽവരസ് എന്നാണ് അർമാനി പറഞ്ഞിട്ടുള്ളത്.ഇതേ നിലവാരം താരം തുടരണമെന്നും വേൾഡ് കപ്പാണ് പ്രധാനപ്പെട്ട കാര്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അർമാനിയുടെ വാക്കുകൾ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മാനസികപരമായി വളരെയധികം ശക്തനായ ഒരു താരമാണ് ജൂലിയൻ ആൽവരസ്.അവന് എന്താണ് വേണ്ടത് എന്നുള്ളത് അവന് കൃത്യമായി അറിയാം. ഇതുവരെ പിന്തുണച്ച പോലെ ഞങ്ങൾ ഇനിയും അവനെ പിന്തുണക്കും.അവൻ ഇതേ പാതയിൽ തന്നെ സഞ്ചരിക്കേണ്ടതുണ്ട്. അവന്റെ ഈ നിലവാരം തുടരേണ്ടതുണ്ട്.കാരണം വരാൻപോകുന്ന വേൾഡ് കപ്പിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. ആശയക്കുഴപ്പങ്ങളുള്ള ഒരു താരമാണ് ആൽവരസ് എന്ന് ഞാൻ കരുതുന്നില്ല. മറിച്ച് അവന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്.ഞങ്ങൾ എപ്പോഴും അദ്ദേഹത്തെ പിന്തുണക്കും ” ഇതാണ് അർമാനി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലീഗ് സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 6 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.റയൽ മാഡ്രിഡ്,ബയേൺ മ്യൂണിക്ക്,മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *