സൂപ്പർ സ്റ്റാറിനെ പോലെയല്ല പെരുമാറിയത്:CR7നെ കുറിച്ച് ബൊനൂച്ചിയും കെയ്ലേനിയും!

2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടു കൊണ്ട് യുവന്റസിലേക്ക് എത്തിയത്.മൂന്ന് വർഷക്കാലമാണ് റൊണാൾഡോ ഇറ്റലിയിൽ ചിലവഴിച്ചത്.തുടർന്ന് ഈ സീസണിൽ അദ്ദേഹം തന്റെ പഴയ ക്ലബ്ബായ യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.രണ്ട് സിരി എ കിരീടങ്ങൾ യുവന്റസിനോടൊപ്പം നേടാൻ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും യുവന്റസിലെയും ഇറ്റലിയിലെയും ഐക്കണിക്ക് കൂട്ടുകെട്ടായ ബൊനൂച്ചിയും കെയ്ലേനിയും ക്രിസ്റ്റ്യാനോയെ പ്രശംസിച്ചിട്ടുണ്ടിപ്പോൾ.അതായത് ഒരു സൂപ്പർ സ്റ്റാറിനെ പോലെയല്ല അദ്ദേഹം പെരുമാറിയതെന്നും മറിച്ച് സാധാരണ നല്ല രൂപത്തിലാണ് അദ്ദേഹം ഇടപെട്ടത് എന്നുമാണ് ഇരുവരും പറഞ്ഞത്.കഴിഞ്ഞ ദിവസം ഫെഡസിന്റെ വൈൽഡ് മോസ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും.ഇവരുടെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം വരുമ്പോൾ അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളും വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.അത്കൊണ്ട് തന്നെ മീഡിയ ഹൈപ്പിന് ഞങ്ങൾ തയ്യാറായിരുന്നു.പക്ഷെ അദ്ദേഹം ഗ്രൂപ്പിന്റെ ഭാഗമായപ്പോൾ എല്ലാവരോടും സാധാരണ രൂപത്തിലും നല്ല രൂപത്തിലുമാണ് ഇടപെട്ടത്.അദ്ദേഹം സൂപ്പർ സ്റ്റാറിനെ പോലെ പെരുമാറിയിരുന്നില്ല.നടക്കുന്ന ഒരു മൾട്ടി നാഷണൽ കമ്പനിയായിരുന്നു അദ്ദേഹം. പക്ഷേ നിങ്ങൾക്ക് അദ്ദേഹത്തോട് തമാശ പറയാൻ കഴിയും ” കെയ്ലേനിയും ബൊനൂച്ചിയും പറഞ്ഞു.

മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട സമയത്ത് ഇരുവരും താരത്തെ വിമർശിച്ചിരുന്നു.ക്രിസ്റ്റ്യാനോ യുവന്റസ് വിട്ടത് ക്ലബ്ബിന് ഗുണം ചെയ്യുമെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!