കുതിപ്പ് തുടർന്ന് പോർച്ചുഗൽ,7-1 ന്റെ വിജയവുമായി സ്പെയിൻ!

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് സാധിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗൽ സ്ലോവാക്കിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളാണ് പോർച്ചുഗലിനെ വിജയം നേടിക്കൊടുത്തത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻ താരനിര തന്നെ പോർച്ചുഗലിനു വേണ്ടി ഇറങ്ങിയിരുന്നു. എന്നിരുന്നാലും ഇടയ്ക്കിടെ സ്ലോവാക്കിയ പോർച്ചുഗലിന് വെല്ലുവിളികൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. മത്സരത്തിന്റെ 43ആം മിനിറ്റിലായിരുന്നു ബ്രൂണോയുടെ ഗോൾ വന്നത്.സിൽവയുടെ അസിസ്റ്റിൽ നിന്നാണ് ബ്രൂണോ ഗോൾ നേടിയത്.ഈ ഗോൾ പോർച്ചുഗലിന് വിജയം നേടിക്കൊടുക്കുകയായിരുന്നു. 5 മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

മറ്റൊരു യൂറോ യോഗ്യത മത്സരത്തിൽ സ്പെയിൻ ഗോൾമഴ പെയിച്ചുകൊണ്ട് വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ 7 ഗോളുകൾക്കാണ് ജോർജിയയെ സ്പെയിൻ പരാജയപ്പെടുത്തിയത്. സൂപ്പർ താരം അൽവാരോ മൊറാറ്റയുടെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം സ്പെയിനിന് സമ്മാനിച്ചിട്ടുള്ളത്.ഒൽമോ,വില്യംസ്,യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.ഒരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു.3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് നേടിയിട്ടുള്ള സ്പെയിൻ രണ്ടാം സ്ഥാനത്താണ്.

16 വയസ്സ് മാത്രം ഉള്ള യമാൽ ഇന്നലെ അരങ്ങേറ്റം നടത്തുകയും ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. ഒരു പുതിയ റെക്കോർഡ് തന്നെയാണ് യമാൽ കുറിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *