കുതിച്ചുയർന്ന് അർജന്റൈൻ താരങ്ങളുടെ മൂല്യം,600 ശതമാനം വരെ വളർച്ച!

ഖത്തർ വേൾഡ് കപ്പിൽ കിരീടം സ്വന്തമാക്കിയതോടുകൂടി ഫുട്ബോൾ ലോകത്ത് നിറഞ്ഞുനിൽക്കുന്നത് അർജന്റീനയും അവരുടെ താരങ്ങളുമാണ്. മറ്റുള്ള ടീമുകളെ അപേക്ഷിച്ച് നോക്കുമ്പോൾ താരപ്രഭയുടെയും മൂല്യത്തിന്റെയും കാര്യത്തിൽ അർജന്റീന ഒരു ശരാശരി ടീമായിരുന്നു. പക്ഷേ പോരാട്ട വീര്യം കൊണ്ടും മനസ്സാന്നിധ്യം കൊണ്ടും അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടുകയായിരുന്നു.

യഥാർത്ഥത്തിൽ അർജന്റീനയുടെ എല്ലാ താരങ്ങൾക്കും ഈ വേൾഡ് കപ്പ് കിരീടം നേട്ടം സമ്മാനിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അർജന്റീന താരങ്ങളുടെ മൂല്യം കുതിച്ചുയർന്നത്.ഇതിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ് തന്നെയാണ്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം വേൾഡ് കപ്പ് ആരംഭിക്കുന്നതിനു മുന്നേ 5 മില്യൺ യുറോയായിരുന്നു താരത്തിന്റെ മൂല്യം. എന്നാൽ വേൾഡ് കപ്പിന് ശേഷം 35 മില്യൺ യുറോയായി ഉയർന്നിട്ടുണ്ട്. അതായത് താരത്തിന്റെ മൂല്യത്തിന്റെ കാര്യത്തിൽ 600 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.

അതോടൊപ്പം തന്നെ മറ്റൊരു താരമായ മാക്ക് ആല്ലിസ്റ്ററുടെ മൂല്യവും വർദ്ധിച്ചിട്ടുണ്ട്. 10 മില്യൺ യൂറോ മൂല്യമുണ്ടായിരുന്നത് ഇപ്പോൾ 32 മില്യൺ ആയിട്ടുണ്ട്.ലിസാൻഡ്രോ മാർട്ടിനസിന്റെ മൂല്യം ഇപ്പോൾ 25 മില്യനിൽ നിന്നും 50 മില്യൺ ആയി ഉയർന്നിട്ടുണ്ട്.ഹൂലിയൻ ആൽവരസും നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.20 മില്യനിൽ നിന്നും 32 മില്യണായാണ് ഉയർന്നിട്ടുള്ളത്.

ഏതായാലും ഈ താരങ്ങൾക്കൊക്കെ ട്രാൻസ്ഫർ മാർക്കറ്റിൽ ആവശ്യക്കാർ വർദ്ധിക്കുമെന്നുള്ള കാര്യത്തിലും ഇപ്പോൾ സംശയങ്ങൾ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *