കുട്ടികളെ..ഇനി ഉറങ്ങിക്കോളൂ : പുരസ്കാരം നേടിയതിനുശേഷം ലയണൽ മെസ്സി പറഞ്ഞത്.

ഇന്നലെ ലയണൽ മെസ്സി ഒരിക്കൽക്കൂടി ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് വേൾഡ് കപ്പ് കിരീടം നേടി കൊടുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി തന്നെയായിരുന്നു കരസ്ഥമാക്കിയിരുന്നത്. തീർച്ചയായും അർഹിച്ച പുരസ്കാരം തന്നെയാണ് മെസ്സി സ്വന്തമാക്കിയത്.

ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ ഭാര്യയായ അന്റോണെല്ലയുമാണ് ഈ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നത്. മെസ്സിയുടെ 3 കുട്ടികൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.പുരസ്കാരം നേടിയതിനുശേഷം പ്രസംഗത്തിനിടയിൽ തന്റെ കുട്ടികളെ പരാമർശിക്കാനും ലയണൽ മെസ്സി സമയം കണ്ടെത്തിയിരുന്നു. തനിക്ക് പുരസ്കാരം കിട്ടിയ സ്ഥിതിക്ക് മൂന്ന് പേരോടും പോയി കിടന്ന് ഉറങ്ങാനാണ് ലയണൽ മെസ്സി പ്രസംഗത്തിൽ ആവശ്യപ്പെട്ടത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എന്റെ കുട്ടികളോട് ഈ ഒരു വേദിയിൽ വച്ച് ഹലോ പറയാൻ ആഗ്രഹിക്കുന്നു.അവർ ഇത് വീക്ഷിക്കുന്നുണ്ട്.മാറ്റിയോ,തിയാഗോ,സിറോ..ഐ ലവ് യൂ.. ഇനി നിങ്ങൾ പോയി കിടന്നു ഉറങ്ങിക്കോളൂ ” ഇതാണ് ലയണൽ മെസ്സി പ്രസംഗത്തിനിടെ പറഞ്ഞത്.

തീർച്ചയായും തന്റെ ഭാര്യയെ കുറിച്ചും മക്കളെക്കുറിച്ചും സംസാരിക്കാൻ 100 നാവുള്ള വ്യക്തിയാണ് മെസ്സി. പല വേദികളിലും അദ്ദേഹം തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കാറുണ്ട്.മാത്രമല്ല ഈ ഒരു പുരസ്കാരം നേടിയതിനു ശേഷം എല്ലാവർക്കും ലയണൽ മെസ്സി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *