കാസമിറോയാണ് എന്റെ ഐഡോൾ : ബ്രസീലിന്റെ പുത്തൻ താരോദയം മനസ്സ് തുറക്കുന്നു.
വരുന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ മൊറോക്കോയെയാണ് നേരിടുക. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:30ന് മൊറോക്കോയിൽ വെച്ചുകൊണ്ടാണ് ഈ ഒരു സൗഹൃദമത്സരം നടക്കുക. ഈ മത്സരത്തിനുള്ള സാധ്യത ഇലവൻ നേരത്തെ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്തുവിട്ടിരുന്നു. കേവലം 18 വയസ്സ് മാത്രമുള്ള ആൻഡ്രേ സാന്റോസിന് ഈ സാധ്യത ഇലവനിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ബ്രസീലിനെ പ്രതിനിധീകരിച്ചുകൊണ്ട് ആൻഡ്രേ സാന്റോസ് പങ്കെടുത്തിരുന്നു.നിരവധി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.കാസമിറോയാണ് തന്റെ ഐഡോൾ എന്നുള്ള കാര്യവും ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.ആൻഡ്രേ സാന്റോസിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Casemiro loves a flying header 💪 pic.twitter.com/PQqw4wWLn3
— GOAL (@goal) March 22, 2023
“ഇത് അവിശ്വസനീയമായ അനുഭവമാണ്.എന്റെ സ്വപ്നം സാക്ഷാത്കാരമായിരിക്കുന്നു.ഞാൻ വളരെയധികം ഹാപ്പിയാണ്.എന്റെ വീട്ടിൽ ഇരിക്കുന്ന പോലെയാണ് എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. വളരെ നല്ല രീതിയിലാണ് ഇവിടുത്തെ താരങ്ങൾ എന്നെ വരവേറ്റത്.കാസമിറോക്കൊപ്പം കളിക്കുക എന്നുള്ളത് എന്റെ സ്വപ്നമായിരുന്നു. എന്റെ ഐഡോൾ ആണ് കാസമിറോ.ഞാനെന്റെ സ്വപ്നത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്.എല്ലാവരും എന്നെ സഹായിക്കുന്നുണ്ട്. എനിക്ക് ടീമിനെ സഹായിക്കാൻ കഴിയും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് “ആൻഡ്രേ സാന്റോസ് പറഞ്ഞു.
കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീൽ കിരീടം നേടിയപ്പോൾ ടോപ്പ് സ്കോറർ ആയത് ആൻഡ്രേ സാന്റോസായിരുന്നു. ബ്രസീലിയൻ ക്ലബ്ബായ വാസ്ക്കോ ഡ ഗാമക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി താരത്തെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം വാസ്ക്കോക്ക് വേണ്ടി തന്നെയാണ് അദ്ദേഹം ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത്.