കാര്യങ്ങൾ എന്തായെന്ന് മെസ്സി,ഒന്നും കൂടി പൊട്ടിച്ചാൽ തീരുമാനമാവുമെന്ന് സ്കലോനി,മത്സരത്തിനിടെ ഇരുവരും നടത്തിയ രസകരമായ സംഭാഷണം!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മാക്ക് ആല്ലിസ്റ്റർ,ഹൂലിയൻ ആൽവരസ് എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം സ്ഥാനക്കാരായി കൊണ്ട് പോളണ്ടും നോക്കൗട്ട് സ്റ്റേജിലേക്ക് കടന്നിരുന്നു.
അതേസമയം അർജന്റീന 2 ഗോളുകളുടെ ലീഡ് എടുത്തു നിൽക്കുന്ന സമയത്ത് കേവലം യെല്ലോ കാർഡിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു പോളണ്ടിന് മുൻതൂക്കം ഉണ്ടായിരുന്നത്.അതുകൊണ്ടുതന്നെ പിന്നീട് ഗോൾ വഴങ്ങുന്നത് ഒഴിവാക്കാൻ വേണ്ടിയുള്ള കളിയാണ് പോളണ്ട് കളിച്ചിരുന്നത്. പക്ഷേ അവസാനത്തിൽ മെക്സിക്കോ സൗദി അറേബ്യയോട് ഒരു ഗോൾ വഴങ്ങിയതോടുകൂടി പോളണ്ടിനെ കാര്യങ്ങൾ കൂടുതൽ അനുകൂലമാവുകയായിരുന്നു.
രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിൽക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട ഒരു സംഭാഷണം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനിയും മെസ്സിയും നടത്തിയിട്ടുണ്ട്.അത് പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് കൃത്യമായി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.
അതായത് സൗദി അറേബ്യയും മെക്സിക്കോയും തമ്മിലുള്ള മത്സരം എന്തായി എന്നാണ് മെസ്സി സ്കലോനിയിലേക്ക് നോക്കി കൊണ്ട് ചോദിക്കുന്നത്. മെക്സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിൽക്കുന്നു എന്നുള്ളത് മെസ്സിയെ അറിയിക്കുന്നു. മാത്രമല്ല സ്കലോനി മറ്റൊരു കാര്യം കൂടി മെസ്സിയോട് പറഞ്ഞിട്ടുണ്ട്.
After the second goal, the Messi asked Scaloni about the result of Saudi Arabia and Mexico
— Albiceleste News (@AlbicelesteNews) December 1, 2022
Scaloni: Any other goal would disqualify them (Poland). [@TyCSports]pic.twitter.com/ErSfnIlzTg
നമ്മൾ ഒരു ഗോൾ കൂടി നേടിയാൽ പോളണ്ട് പുറത്താവും- ഇതായിരുന്നു പരിശീലകൻ മെസ്സിയോട് പറഞ്ഞത്. പക്ഷേ അവർ കൂടുതൽ ഗോളുകൾ വഴങ്ങാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് ലയണൽ മെസ്സി സ്കലോനിയോട് മറുപടിയായി പറയുകയും ചെയ്തു. ഇതാണ് മത്സരത്തിനിടെ ഇരുവരും സംസാരിച്ചിട്ടുള്ളത്.
ഗോളുകൾ വഴങ്ങാതിരിക്കാൻ ഉള്ള ശ്രമം അവസാനത്തിൽ പോളണ്ടിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്തായാലും പ്രീ ക്വാർട്ടറിൽ പോളണ്ടിന്റെ എതിരാളികൾ ഫ്രാൻസ് ആണ്.