കാമറൂണിനെതിരെയുള്ള തോൽവി കാര്യമാക്കേണ്ട: ബ്രസീലിനെ കുറിച്ച് മെസ്സി!
വേൾഡ് കപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ട് ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. അതേസമയം മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇന്ന് പ്രീ ക്വാർട്ടറിൽ സൗത്ത് കൊറിയയെ നേരിടുകയാണ്. കഴിഞ്ഞ മത്സരത്തിൽ കാമറൂണിനെതിരെ ബ്രസീൽ പരാജയപ്പെട്ടിരുന്നു.
എന്നാൽ ലയണൽ മെസ്സി വേൾഡ് കപ്പിലെ കിരീടഫേവറേറ്റുകളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കാമറൂണിനെതിരെയുള്ള തോൽവി കാര്യമാക്കേണ്ടെന്നും ബ്രസീൽ ഇപ്പോഴും കിരീട ഫേവറേറ്റ്കൾ ആണെന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.കൂടാതെ ഫ്രാൻസ്,സ്പെയിൻ എന്നിവരെയാണ് മെസ്സി ഫേവറേറ്റുകളായി പരിഗണിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ALÔ, MESSI! NÃO VEM SECAR NÃO! 🤣🤣 O Messi ainda acha o Brasil favorito! Podemos combinar de eliminar a Argentina então?! 👀👀 #TNTSportsNoQatar pic.twitter.com/IXMpF6FpZP
— TNT Sports BR (@TNTSportsBR) December 4, 2022
” കാണാൻ കഴിയാവുന്ന മത്സരങ്ങളൊക്കെ ഞങ്ങൾ ഈ വേൾഡ് കപ്പിൽ കണ്ടിട്ടുണ്ട്. തീർച്ചയായും കാമറൂണിനെതിരെയുള്ള ബ്രസീലിന്റെ തോൽവി മാറ്റിനിർത്താം.വളരെ മികച്ച രൂപത്തിൽ തന്നെയാണ് ബ്രസീൽ ഇതുവരെ കളിച്ചിട്ടുള്ളത്.അവർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളാണ്. കൂടാതെ ഫ്രാൻസുമുണ്ട്.ഇതിന് പുറമേ സ്പെയിനും ഈ ഗണത്തിൽ വരുന്നു.വളരെ മികച്ച രൂപത്തിലാണ് സ്പെയിൻ കളിക്കുന്നത്.ഒരുപാട് നേരം പന്ത് നിയന്ത്രിക്കുന്നതിൽ അവർ മികവ് പുലർത്തുന്നു. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് കൃത്യമായ ധാരണയുള്ള ടീമാണ് സ്പെയിൻ ” ഇതാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.
ഈ കൂട്ടത്തിൽ മെസ്സി അർജന്റീനയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പവർഹൗസുകളാണ് അർജന്റീന എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.