കാത്തിരിപ്പിന് വിട, അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ തിയ്യതികൾ പുറത്ത് !
കോവിഡ് പ്രതിസന്ധി മൂലം ഫുട്ബോൾ ആരാധകർക്ക് ഏറെ നഷ്ടം വന്ന വർഷങ്ങളിലൊന്നായിരുന്നു ഇത്. കാത്തിരുന്ന കോപ്പ അമേരിക്കയും യുറോ കപ്പും അടുത്ത വർഷത്തേക്ക് നീട്ടിവെക്കുകയായിരുന്നു. കൂടാതെ അന്താരാഷ്ട്രമത്സരങ്ങളും സമയത്തിന് നടത്താൻ സാധിച്ചിരുന്നില്ല. യൂറോപ്പിലെ അന്താരാഷ്ട്രമത്സരങ്ങൾ ഒക്കെ ഈ മാസം തന്നെ നടത്തിയെങ്കിലും സൗത്ത് അമേരിക്കയിലെ മത്സരങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ഇത് നിരാശ സമ്മാനിച്ചത് അർജന്റീന, ബ്രസീൽ ആരാധകർക്കായിരുന്നു. പക്ഷെ ഇപ്പോഴിതാ സൗത്ത് അമേരിക്കയിലെ വർക്ക് കപ്പ് യോഗ്യത മത്സരങ്ങൾ നടത്താനുള്ള തിയ്യതികൾക്ക് ഫിഫ അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത മാസമാണ് മത്സരങ്ങൾ നടക്കുക. അർജന്റീനയുടെ മത്സരതിയ്യതികൾ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.
Argentina to play World Cup qualifier in October against Ecuador. https://t.co/d1tQeKojDJ
— Mundo Albiceleste 🇦🇷 (@MundoAlbicelest) September 6, 2020
യഥാർത്ഥത്തിൽ മാർച്ചിൽ നടക്കേണ്ട മത്സരങ്ങളാണ് ഈ യോഗ്യത മത്സരങ്ങൾ. എന്നാൽ കോവിഡ് മൂലം ഇത് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ ഇത് പിന്നീട് അടുത്ത മാസത്തിലേക്ക്, അതായത് ഒക്ടോബറിലേക്ക് നീട്ടുകയായിരുന്നു. ഒക്ടോബർ എട്ടിനാണ് അർജന്റീനയുടെ ആദ്യ മത്സരം നടക്കുന്നത്. ലാ ബോംബോറെനയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് അർജന്റീനയുടെ മത്സരം ഒക്ടോബർ പതിമൂന്നിനാണ്. ലാസ് പാസിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബൊളീവിയയെയാണ് അർജന്റീന നേരിടുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയെ അർജന്റീന ജേഴ്സിയിൽ ഒരിക്കൽ കൂടി കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
#Efemérides Se cumple un nuevo aniversario de la medalla dorada 🏅 conseguida por la Selección @Argentina 🇦🇷 en los Juegos Olímpicos de Pekín 2⃣0⃣0⃣8⃣
— Selección Argentina 🇦🇷 (@Argentina) August 23, 2020
📝 https://t.co/UzWutdZsuk pic.twitter.com/CA2qYCME0U