കഴിഞ്ഞ വേൾഡ് കപ്പുകളെ പോലെയല്ല, നെയ്മർ ഇത്തവണ വരുന്നത് ഒരുങ്ങി തന്നെ: ക്യാപ്റ്റൻ തിയാഗോ സിൽവ!

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇന്നിറങ്ങുകയാണ്. യൂറോപ്പ്യൻ ടീമായ സെർബിയയാണ് ഗ്രൂപ്പ് ജിയിൽ നടക്കുന്ന മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പരിശീലകനായ ടിറ്റെക്കൊപ്പം പങ്കെടുത്തിരുന്നത് സൂപ്പർ താരം തിയാഗോ സിൽവയായിരുന്നു.ഈ മത്സരത്തിൽ ബ്രസീലിനെ നയിക്കുന്നത് സിൽവ തന്നെയാണ്. നെയ്മറെ കുറിച്ച് ചില കാര്യങ്ങൾ സിൽവ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ടൂർണമെന്റിലേക്ക് മികച്ച ഫോമിലാണ് നെയ്മർ ജൂനിയർ ഇപ്പോൾ എത്തുന്നത്. കഴിഞ്ഞ വേൾഡ് കപ്പുകളെ പോലെയല്ല,ഇത്തവണ നെയ്മർ ഒരുങ്ങി തന്നെയാണ് വരുന്നത് ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് നെയ്മർ ജൂനിയർ തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി പുറത്തെടുത്തിട്ടുള്ളത്.ആ പ്രകടനം ബ്രസീലിന് വേണ്ടിയും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!