കളിയുടെ ഗതി തിരിച്ച് ഡിബ്രൂയിൻ, ജയം പിടിച്ചു വാങ്ങി ബെൽജിയം!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ ബെൽജിയത്തിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെൽജിയം ഡെന്മാർക്കിനെ കീഴടക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബെൽജിയം ജയം നേടിയെടുത്തത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ കെവിൻ ഡിബ്രൂയിനാണ് ബെൽജിയത്തിന്റെ വിജയശില്പി. ശേഷിച്ച ഗോൾ തോർഗൻ ഹസാർഡ് നേടി. ഇത്‌ തുടർച്ചയായ രണ്ടാം ജയമാണ് ബെൽജിയം കരസ്ഥമാക്കുന്നത്. ഇതോടെ ബെൽജിയം പ്രീ ക്വാർട്ടർ ഉറപ്പിച്ചു.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ പൗൾസനിലൂടെ ഡെന്മാർക്ക് ലീഡ് നേടിയിരുന്നു. ആദ്യപകുതിയിൽ ഡെന്മാർക്ക് തന്നെയായിരുന്നു മികച്ചു നിന്നിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ഡിബ്രൂയിൻ പകരക്കാരനായി വന്നതോടെ കളി മാറി.55-ആം മിനിറ്റിൽ ഡിബ്രൂയിന്റെ പാസിൽ നിന്നാണ് തോർഗൻ ഹസാർഡ് ഗോൾ നേടിയത്.70-ആം മിനുട്ടിൽ ഡിബ്രൂയിൻ ടീമിന്റെ വിജയഗോളും നേടി. ഈഡൻ ഹസാർഡ് ഒരുക്കിയ അവസരം ഒരു കിടിലൻ ഷോട്ടിലൂടെ ഡിബ്രൂയിൻ വലയിൽ എത്തിക്കുകയായിരുന്നു.ഇനി ഫിൻലാന്റിനെതിരെയാണ് ബെൽജിയത്തിന്റെ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!