ഓസ്ട്രിയയെയും കീഴടക്കി ഹോളണ്ട് പ്രീ ക്വാർട്ടറിൽ!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ ഹോളണ്ടിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹോളണ്ട് ഓസ്ട്രിയയെ കീഴടക്കിയത്. ഇതോടെ തുടർച്ചയായി രണ്ടാം മത്സരത്തിലും വിജയം നേടിയ നെതർലാന്റ്സ് പ്രീ ക്വാർട്ടറിൽ കടന്നു.ആദ്യമത്സരത്തിൽ ഉക്രൈനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നെതർലാന്റ്സ് പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഡീപേ, ഡംഫ്രിസ്‌ എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്റെ 11-ആം മിനുട്ടിലാണ് ഹോളണ്ട് ലീഡ് നേടുന്നത്. ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം മെംഫിസ് ഡീപേ വലയിൽ എത്തിക്കുകയായിരുന്നു.പിന്നീട് 67-ആം മിനുട്ടിലാണ് ഹോളണ്ട് ലീഡുയർത്തുന്നത്.മലന്റെ പാസിൽ നിന്ന് ഡംഫ്രിസാണ് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിലും ഡംഫ്രിസ്‌ ഗോൾ കണ്ടെത്തിയിരുന്നു.ഇനി നോർത്ത് മാസിഡോണിയക്കെതിരെയാണ് ഹോളണ്ടിന്റെ ശേഷിക്കുന്ന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!