കളത്തിൽ കാണാം : മെസ്സിയെ കുറിച്ച് പറഞ്ഞ വാൻ ഗാലിന് മറുപടിയുമായി സ്കലോണി!
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കെല്പുള്ള ടീമാണ് ഹോളണ്ട്. അതുകൊണ്ടുതന്നെ ഒരു തീപാറും പോരാട്ടമാണ് ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.
ലയണൽ മെസ്സിയെക്കുറിച്ച് ചില പ്രസ്താവനകൾ ഹോളണ്ടിന്റെ പരിശീലകനായ ലൂയി വാൻ ഗാൽ നടത്തിയിരുന്നു.മെസ്സിയെ പൂട്ടാൻ തങ്ങൾക്ക് കഴിയുമെന്നും പന്ത് നഷ്ടപ്പെട്ടാൽ മെസ്സി കളിയിൽ ഇൻവോൾവ് ആവാത്തത് തങ്ങൾക്ക് ഗുണകരമാണ് എന്നുമായിരുന്നു വാൻ ഗാൽ പറഞ്ഞിരുന്നത്.
എന്നാൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഇതിന് മറുപടി നൽകിയിട്ടുണ്ട്. നമുക്ക് കളിക്കളത്തിൽ വെച്ച് കാണാം എന്നായിരുന്നു സ്കലോണി വാൻ ഗാലിന്റെ പ്രസ്താവനക്കുള്ള മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣Lionel Scaloni:
— PSG Chief (@psg_chief) December 8, 2022
“The plan to man mark Messi? We'll see tomorrow what happens on the field. We're used to our opponents coming up with something different.”#FIFAWorldCup 🇦🇷💪🏿 pic.twitter.com/9Sebbs4UQC
” കളിക്കളത്തിൽ എന്ത് സംഭവിക്കും എന്നുള്ളത് നമുക്ക് കാണാം. എതിരാളികൾ എപ്പോഴും ഞങ്ങളെക്കുറിച്ച് വ്യത്യസ്തമായതെന്തെങ്കിലും പറയാറുണ്ട്.പക്ഷേ നമുക്ക് കളത്തിൽ കാണാം.മികച്ച എതിരാളികൾക്കെതിരെയാണ് ഞങ്ങൾ കളിക്കുന്നത് എന്നുള്ളത് ഞങ്ങൾക്കറിയാം. പക്ഷേ ആവശ്യമായ മാറ്റങ്ങൾ ഞങ്ങൾ വരുത്തും ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ വേൾഡ് കപ്പിൽ മെസ്സിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. ഹോളണ്ടിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക മെസ്സിയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.